Koyilandy: ബന്ധുവീട്ടില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടെത്തിയ എട്ടാം ക്ലാസുകാരി മരിച്ചു. കസ്റ്റംസ് റോഡ് ബീന നിവാസില്‍ കമല്‍ ബാബുവിന്റെ മകള്‍ ഗൗരി നന്ദയാണ് (13) ചികില്‍സയിലിരിക്കേ മരിച്ചത്.
തിരുവങ്ങൂര്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ പന്തലായനിയിലെ ബന്ധുവീട്ടിലെ മുറിയിലാണ് പെണ്‍കുട്ടിയെ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ കൊയിലാണ്ടി താലൂക്ക് ഗവ.ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്നു രാവിലെ ആറോടെയാണ് മരിച്ചത്. മാതാവ്: പരേതയായ ജിജിന. സഹോദരി: ദിയ.
Koyilandy: 8th Grade Student Found Hanging at Relative’s House, Passes Away. Gauri Nanda (13), daughter of Kamal Babu from Customs Road, Beena Nivas, tragically passed away while undergoing treatment. She was an 8th-grade student at Thiruvangoor School.
The incident occurred around 10 PM at a relative’s house in Pantalayani, where she was found hanging in a room. She was immediately rushed to Koyilandy Taluk Government Hospital and later shifted to a private hospital in Kozhikode. However, she succumbed to her condition at 6 AM today. Her mother, Jijina, had passed away earlier. She is survived by her sister, Diya.