Koyilandy: ദേശീയപാതയില്‍ തിക്കോടി പാലൂരില്‍ സ്വകാര്യ ബസ് നിയന്ത്രണംവിട്ട് ഡിവൈഡറില്‍ ഇടിച്ച് അപകടം. പാലൂര്‍ ജൂമാ മസ്ജിദിന് സമീപം ശനിയാഴ്ച വൈകുന്നേരം 4 മണിയോടെയാണ് അപകടം നടന്നത്. കോഴിക്കോട്- കണ്ണൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന കിംഗ് ലെയര്‍ ബസ് ആണ് അപകടത്തില്‍പ്പെട്ടത്.
കണ്ണൂരിലേക്കുള്ള യാത്രയിലായിരുന്നു അപകടം. ബസ് നിയന്ത്രണം വിട്ട് സര്‍വീസ് റോഡില്‍ ദേശീയപാത നിര്‍മ്മാണത്തിന്റെ ഭാഗമായി താല്‍ക്കാലിമായി നിര്‍മ്മിച്ച കോൺക്രീറ്റ് ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. യാത്രക്കാരായ ഏഴുപേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ നന്തിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
A private bus on the Kozhikode–Kannur route lost control and crashed into a temporary concrete divider near Thikkodi Paloor, Koyilandy. The accident occurred around 4 PM on Saturday. Seven passengers sustained minor injuries and were admitted to a private hospital. No serious injuries were reported.