Koyilandy നിയന്ത്രണം വിട്ട കാര്‍ ബൈക്കിലും സ്‌കൂട്ടറിലും ഇടിച്ച് ആറ് പേര്‍ക്ക് പരിക്ക്

hop thamarassery poster

Koyilandy: കൊയിലാണ്ടി കൊല്ലം ചിറയ്ക്ക് സമീപം വാഹനാപകടത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് ശേഷം മൂന്നരയോടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാര്‍ ബൈക്കിലും സ്‌കൂട്ടറിലും ഇടിക്കുകയായിരുന്നു.

സ്‌കൂട്ടറില്‍ യാത്ര ചെയ്തിരുന്ന വിയ്യൂര്‍ സ്വദേശി ജുബീഷ്, ബൈക്ക് യാത്രക്കാരായ കൂമുള്ളി സ്വദേശി ജയേഷ്, രാജേഷ്, കാര്‍ യാത്രികരായ വടകര കുനിങ്ങാട് സ്വദേശികളായ അഹമ്മദ്, ആയിഷ, മൂസ, അഫ്‌നാന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ജുബീഷിന് സാരമായി പരിക്കേറ്റു എന്നാണ് ലഭിക്കുന്ന വിവരം. വടകര ഭാഗത്തേക്ക് പോകുകയായിരുന്ന അഹമ്മദും കുടുംബവും സഞ്ചരിച്ചിരുന്ന സ്വിഫ്റ്റ് കാര്‍ ഇതേ ഭാഗത്തൂകൂടി സഞ്ചരിച്ച വാഹനങ്ങളിലാണ് ഇടിച്ചത്. എല്ലാവരെയും സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

 


Koyilandy: Six people were injured in a road accident near Kollam Chira yesterday around 3:30 PM. A car that lost control collided with a bike and a scooter, causing the crash.

The injured include Jubish (Viyyur), Jayesh and Rajesh (Kumulli), and car passengers Ahmed, Ayesha, Moosa, and Afnan (Kuniyangad, Vadakara). Reports indicate that Jubish sustained serious injuries.

The accident involved a Swift car carrying Ahmed and his family, which crashed into the two-wheelers traveling in the same direction. All the injured were immediately rushed to a nearby hospital for treatment.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test