Koyilandy: ദേശീയ പാതയിൽ ചേമഞ്ചേരിയിൽ ടോറസ് ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം. ഇന്ന് രാവിലെ 6.30 തോടെയാണ് സംഭവം.
നിയന്ത്രണംവിട്ട ടോറസ് ലോറി ഇരുചക്രവാഹനത്തെ ഇടിച്ചതിന് ശേഷം മറിയുകയായിരുന്നു. സംഭവത്തിൽ പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരനായ കൊയിലാണ്ടി സ്വദേശിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറണാകുളത്തു നിന്നും മാഹിയിലേക്ക് ടൈലുമായി പോകുന്ന ലോറിയാണ് ഇടിച്ചു മറിഞ്ഞത്. ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം.
Koyilandy: A Taurus lorry lost control and overturned on the national highway at Chemancheri. The incident occurred today around 6:30 AM.
The lorry, after hitting a two-wheeler, overturned. The scooter rider, a native of Koyilandy, sustained injuries and was admitted to the hospital. The lorry, which was transporting tiles from Ernakulam to Mahe, is believed to have overturned because the driver fell asleep, according to preliminary reports.