Kozhikode: പുതിയ സ്റ്റാൻ്റ് പരിസരത്ത് വച്ച് കാറിൽ വിൽപനക്കായി കൊണ്ട് വന്ന മാരക ലഹരി മരുന്നായ എം ഡി.എം എ പിടി കൂടി
കണ്ണൂർ സ്വദേശി കളായ ചക്കരക്കല്ല് അയിഷ മൻസിൽ മുഹമദ് ആദിൽ പി.എസ് , (19) ചക്കര കല്ല് ബിസ്മില്ല മൻസിൽ മുഫീദ്ധീൻ ഷിബിലി സി.എം (20) മലപ്പുറം സ്വദേശികളായ മഞ്ചേരി കറുത്തേടത്ത് ഹൗസിൽ സൽമാൻ ഫാരിസ് കെ (26) മഞ്ചേരി തലാപ്പിൽ ഹൗസിൽ അലി റഷിൻ ടി (19) മഞ്ചേരി പാറക്കൽ ഹൗസിൽ ഫിറോസ് ഖാൻ . പി (23) എന്നിവരെ കോഴിക്കോട് സിറ്റി പോലീസ് മേധാവിയുടെ കീഴിലുള്ള ഡാൻസാഫ് ടീമും, , കസബ എസ്.ഐ, ആർ ജഗ്മോഹൻ ദത്തിൻ്റെ നേതൃത്വത്തിലുള്ള കസബ പോലീസും ചേർന്ന് പിടി കൂടി കോഴിക്കോട് നഗരത്തിൽ ലഹരിക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിൻ്റെ ഭാഗമായി പൊതുസ്ഥല ങ്ങളിലും വാഹന ങ്ങളിലും, വ്യാപകമായ പരിശോധനയും ‘ നിരീക്ഷണവും നടത്തുന്നതിനിടയിലാണ്
‘കോഴിക്കോട് നഗര മധ്യത്തിൽ നിന്നും കാറിൽ വിൽപനക്കായി കൊണ്ട് വന്ന 94.31 ഗ്രാം എംഡി എം.എ പിടികൂടിയത്.
ബംഗളൂരുവിൽ നിന്നാണ് ലഹരിമരുന്ന് കൊണ്ടു വന്നത് പിടി കൂടിയ മയക്കു മരുന്നിന് വിപണിയിൽ അഞ്ച് ലക്ഷം രൂപ വില വരും പിടിയിലായ അഞ്ച് പേരും ലഹരി ഉപയോഗിക്കുന്നവരാണ്. ബീച്ചിലും , മാളിലും കറങ്ങി നടക്കാനും , വലിയ ഹോട്ടലുകളിൽ റൂം എടുത്ത് ആർഭാട ജീവിതം നയിക്കാനാണ് പിടിയിലായ യുവാക്കൾ ലഹരി വിൽപന തുടങ്ങിയത്
കസബ എസ്.ഐ ആർ ജഗ്മോഹൻ ദത്ത്, ഡൻസാഫ് എസ്.ഐ മനോജ് എടയേടത്ത്, എ.എസ് ഐ അബ്ദുറഹ്മാൻ കെ,, അനീഷ് മൂസ്സേൻവീട് , അഖിലേഷ് കെ , ജി നേഷ് ചൂലൂർ, സുനോജ് കാരയിൽ , സരുൺ കുമാർ. പി.കെ, ലതീഷ് എം.കെ, . അഭിജിത്ത്. പി, അതുൽ ഇ.വി ,കസബ സ്റ്റേഷനിലെ എസ്. സി.പി ഒ മാരായ രാജീവ്കുമാർ പാലത്ത്, രജീഷ് എ.കെ, സി.പി.ഒ മാരായ ദിപിൻ കെ, മുഹമദ് സക്കറിയ എന്നിവരാണ് അന്വേക്ഷണ സംഘത്തിൽ ഉണ്ടായിരുന്നത്.