Kozhikode: ചെക്യാട് മാമുണ്ടേരിയില്‍ വിദ്യാര്‍ഥി കിണറ്റില്‍ വീണു മരിച്ചു. 10 വയസ്സുകാരന്‍ മുനവ്വറലിയാണ് മരിച്ചത്. ചെക്യാട് സൗത്ത് MLP സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു. ബുധനാഴ്ച രാവില എട്ടരയോടെയാണ് സംഭവം.
മാമുണ്ടേരിയിലെ മഹനുദ്ദീന്‍ ഉലും മദ്രസയോട് ചേര്‍ന്നുള്ള പറമ്പിലെ കിണറില്‍ വീണാണ് മരണം സംഭവിച്ചത്. പുളി പറിക്കാനായി കയറിയ കുട്ടി മരത്തിന്‍റെ കൊമ്പൊടിഞ്ഞ് കിണറ്റില്‍ വീഴുകയായിരുന്നു. കുട്ടിയെ ഉടന്‍ തന്നെ നാട്ടുകാര്‍ കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാമുണ്ടേരി നെല്ലിയുള്ളതില്‍ ഹമീദിന്റെ മകനാണ് മരിച്ച മുനവ്വറലി.
Kozhikode: A student died after falling into a well at Mamunderi, Chekyad. The deceased is 10-year-old Munavvar Ali, a fourth-grade student at Chekyad South MLP School. The incident occurred around 8:30 AM on Wednesday.
The accident happened when Munavvar fell into a well located in the property next to Mahanuddeen Uloom Madrasa in Mamunderi. He had climbed a tamarind tree to pluck its fruit, and a branch broke, causing him to fall into the well. Locals immediately rushed him to a private hospital in Kallachi, but his life could not be saved. Munavvar Ali was the son of Hameed from Nelliullathil, Mamunderi.