quarry image

Kozhikode, ക്വാ​റി പ്ര​വ​ർ​ത്ത​നം ഭാ​ഗി​ക​മാ​യി നി​ല​ച്ച​തോ​ടെ നി​ർ​മാ​ണ ​മേ​ഖ​ല സ്തം​ഭ​ന​ത്തി​ലേ​ക്ക്

HOP UAE VISA FROM 7300 INR - BANNER

Kozhikode: ജി​ല്ല​യി​ൽ ക്വാ​റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം ഭാ​ഗി​ക​മാ​യി നി​ല​ച്ച​തോ​ടെ നി​ർ​മാ​ണ​മേ​ഖ​ല സ്തം​ഭ​ന​ത്തി​ലേ​ക്ക്.

ക​ക്കോ​ടി, രാ​മ​ന​ല്ലൂ​ർ, ന​ന്മ​ണ്ട, ചേ​ള​ന്നൂ​ർ പൊ​ക്കാ​ളി എ​ന്നി​വി​ട​ങ്ങ​ളി​ലെ ക്വാ​റി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം മൂ​ന്നു മാ​സ​ത്തോ​ള​മാ​യി ഭാ​ഗി​ക​മാ​യി നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. Thamarassery, Balussery, Mukkam, Vadakara ഭാ​ഗ​ങ്ങ​ളി​ലെ ക്വാ​റി​ക​ളി​ലും സ​മാ​ന അ​വ​സ്ഥ​യാ​ണ്. ഇ​തു​കാ​ര​ണം ജി​ല്ല​യി​ൽ ക​ല്ല്, എം​സാ​ൻ​ഡ്, മെ​റ്റ​ൽ തു​ട​ങ്ങി​യ നി​ർ​മാ​ണ​ വ​സ്തു​ക്ക​ളു​ടെ ക്ഷാ​മം രൂ​ക്ഷ​മാ​യി.

ഇ​ത് ടി​പ്പ​ർ ലോ​റി, ക​രി​ങ്ക​ൽ ക്വാ​റി, നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ൾ എ​ന്നി​വ​രു​ടെ തൊ​ഴി​ലി​നെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചു. ജി​യോ​ള​ജി വ​കു​പ്പി​ൽ​ നി​ന്ന് പാ​റ പൊ​ട്ടി​ക്കാ​ൻ പാ​സ് ല​ഭി​ക്കാ​ത്ത​താ​ണ് നി​ല​വി​ലെ പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണം. നി​ല​വി​ലെ സ്ഥി​തി തു​ട​ർ​ന്നാ​ൽ ജി​ല്ല​യി​ൽ ക​രി​ങ്ക​ൽ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​ല ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ക്കാ​ൻ ഇ​ട​യാ​ക്കും. ചി​ല ക്വാ​റി​ക​ൾ​ക്ക് മാ​ർ​ച്ച് വ​രെ ക​രി​ങ്ക​ൽ പൊ​ട്ടി​ക്കാ​ൻ അ​നു​വാ​ദം ഉ​ണ്ടെ​ങ്കി​ലും നി​ർ​ദേ​ശി​ച്ച ഏ​രി​യ​യി​ൽ കൂ​ടു​ത​ൽ പൊ​ട്ടി​ച്ചു​ ക​ഴി​ഞ്ഞു. പു​തി​യ ഇ​ട​ങ്ങ​ളി​ൽ ​നി​ന്ന് പൊ​ട്ടി​ക്ക​ണ​മെ​ങ്കി​ൽ ജി​യോ​ള​ജി വ​കു​പ്പി​ൽ​നി​ന്ന് വീ​ണ്ടും അ​നു​മ​തി ല​ഭി​ക്ക​ണം.

weddingvia 1st banner
HOP UAE VISIT VISA 2
HOP UAE 5 YEAR VISA

test