Kozhikode, ദുബായ് ഗോൾഡ് ജ്വല്ലറിയിൽ മോഷണശ്രമം, കള്ളൻ ഇറങ്ങിയോടി

hop thamarassery poster

Kozhikode: നഗരത്തിലെ ദുബായ് ഗോൾഡ് ജ്വല്ലറിയിൽ മോഷണശ്രമം. ഭിത്തി തുരന്നു കള്ളൻ അകത്തുകയറി. ജീവനക്കാരുടെ ഇടപെടൽ മൂലം മോഷണം തടയാനായി. പുലർച്ചെ മൂന്നുമണിയോടെയാണു സംഭവം. ജ്വല്ലറിയിൽനിന്ന് അലാറം മുഴങ്ങിയതോടെ സെക്യൂരിറ്റി ജീവനക്കാരൻ നടത്തിയ പരിശോധനയിൽ കെട്ടിടത്തിന്റെ പടിഞ്ഞാറു ഭാഗത്തെ ഭിത്തി തുരന്നതായി കണ്ടെത്തുകയായിരുന്നു.

ഉടൻ തന്നെ സെക്യൂരിറ്റി ജീവനക്കാരൻ വിവരം മറ്റു ജീവനക്കാരെ അറിയിച്ചു. 3 ജീവനക്കാർ എത്തിയപ്പോഴും കള്ളൻ അകത്തുതന്നെയുണ്ടായിരുന്നു. ജീവനക്കാരെത്തി ബഹളം വച്ചതോടെ ഇതേ ദ്വാരത്തിലൂടെ കള്ളൻ പുറത്തുചാടി. പിന്തുടർന്നെങ്കിലും പിടികൂടാനായില്ല. ഫറോക്ക് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test