Man arrested for stealing gold from jewelery shop image

Kozhikode, ജ്വല്ലറിയിൽ നിന്ന് സ്വർണം മോഷ്ടിച്ച് കടന്നു കളഞ്ഞയാൾ പിടിയിൽ

hop thamarassery poster

Kozhikode: നഗരത്തിലെ ജ്വല്ലറിയിൽ നിന്ന് സ്വർണം മോഷ്ടിച്ച് കടന്നു കളഞ്ഞയാൾ പിടിയിൽ. പത്തനംതിട്ട തിരുവല്ല ചുമത്തറ സ്വദേശി മുളമൂട്ടിൽ അൽ അമീനെയാണ് (22) പൊലീസ് പിടി കൂടിയത്. ഈ മാസം 20 ന് മേലേ പാളയത്ത് എം.എസ് ഗോൾഡ് എന്ന ജ്വല്ലറി യിൽനിന്നാണ് ഇയാൾ സ്വർണം മോഷ്ടിച്ചത്.

സ്വർണം വാങ്ങിക്കാനെന്ന വ്യാജേന കടയിലെത്തുകയും ജീവനക്കാരൻ്റെ ശ്രദ്ധ തിരിച്ച് 25,400 രൂപ വിലയുള്ള സ്വർണ മോതിരം മോഷ്ടിച്ച് കടന്നു കളയുകയുമായിരുന്നു. പരാതി യിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിച്ചുവരവേ മൊഫ്യൂസിൽ ബസ് സ്റ്റാൻഡിൽ നിന്നാണ് ഇയാളെ വ്യാഴാഴ്ച പിടി കൂടിയത്. ടൗൺ എസ്.ഐ മാരായ സുഭാഷ് ചന്ദ്രൻ, സുലൈമാൻ എന്നിവർ ചേർന്നാണ് പിടി കൂടിയത്. പൊലീസ് ഓഫിസർമാരായ ജിതിൻ, രജീഷ്, അഗ്രേഷ് എന്നിവരും ഉണ്ടായിരുന്നു.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test