Kozhikode, Nava Kerala audience will start today image

Kozhikode, നവ കേരള സദസിന് മാവോയിസ്റ്റ് ഭീഷണി

hop thamarassery poster

Kozhikode: കോഴിക്കോട് നടക്കുന്ന നവ കേരള സദസിന് മാവോയിസ്റ്റ് ഭീഷണി. കോഴിക്കോട് കളക്ടറേറ്റിലേക്കാണ് കത്ത് കിട്ടിയത്. മാവോയിസ്റ്റ് റെഡ് ഫ്ളാഗിന്റെ പേരിലാണ് ഭീഷണി കത്ത്. സര്‍ക്കാറിനെ പാഠം പഠിപ്പിക്കുമെന്ന് കത്തില്‍ പറയുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ നവ കേരള സദസ് ഇന്ന് Kozhikode ജില്ലയില്‍ ആണ്. മൂന്ന് ദിവസങ്ങളിലായാണ് 13 നിയമ സഭാ മണ്ഡങ്ങളില്‍ സദസ് സംഘടിപ്പിക്കുന്നത്. വടകര നാരായണ നഗരം ഗ്രൗണ്ടില്‍ രാവിലെ 9 മണിക്ക് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ പ്രഭാതയോഗം.വടകര, നാദാപുരം, പേരാമ്പ്ര, കുറ്റ്യാടി എന്നി മണ്ഡലങ്ങളിലെ ക്ഷണിക്കപ്പെട്ട അതിഥികളുമായി മുഖ്യമന്ത്രി സംവധിക്കും.

നാദാപുരം മണ്ഡലത്തിലെ പരിപാടി രാവിലെ 11 മണിക്ക് കല്ലാച്ചി മാരാം വീട്ടില്‍ ഗ്രൗണ്ടിലും പേരാമ്പ്ര മണ്ഡലത്തിലെ പരിപാടി വൈകിട്ട് 3 മണിക്ക് പേരാമ്പ്ര ഹൈസ്‌കൂള്‍ ഗ്രൗണ്ടിലും നടക്കും. കുറ്റ്യാടി മണ്ഡലത്തിലെ നവകേരള സദസ് വൈകിട്ട് 4.30 ന് മേമുണ്ട ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടിലും വടകര മണ്ഡലത്തിലെ പരിപാടി വൈകിട്ട് 6 മണിക്ക് വടകര നാരായണ നഗരം ഗ്രൗണ്ടിലും നടക്കും.

നാല് കേന്ദ്രങ്ങളിലും മുഖ്യമന്ത്രിയും മന്ത്രിമാരും സംസാരിക്കും. പൊതുജനങ്ങളില്‍ നിന്നും പരാതി സ്വീകരിക്കാനുള്ള കൗണ്ടറുകള്‍ വേദികള്‍ക്കരികെ സജ്ജീകരിച്ചിട്ടുണ്ട്. മാവോയിസ്റ്റ് ഭീഷണിയുടെയും പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് ജില്ലയില്‍ ഒരുക്കിയിട്ടുള്ളത്.

weddingvia 1st banner
Oldsnew-Display-Change-Discount
Oldsnew Iphone 13 Pro 256 GB

test