Makkah: മക്കയിൽ നിന്ന് ദിവസങ്ങൾക്ക് മുൻപ് കാണാതായ കോഴിക്കോട് കുണ്ടുങ്ങൽ സ്വദേശി അബ്ദുദുൽ അസീസ് (68) നെ കണ്ടെത്തി. മക്കയിലെ കെഎംസിസി നേതാവും സാമൂഹിക പ്രവർത്തകനുമായ മൂജീബ് പൂക്കോട്ടൂരിന്റെ നേതൃത്വത്തിൽ ഹറമിന് സമീപം നടത്തിയ അന്വേഷണത്തിലാണ് ഇന്ന് ഉച്ചയ്ക്ക് ശേഷം ഇദ്ദേഹത്തെ കണ്ടെത്തിയത്. ഹറമിന് സമീപത്തെ ശൗചാലയത്തിൽ പോകുമ്പോൾ ഫോണും പാസ്പോർട്ടും അടങ്ങിയ ബാഗ് നഷ്ടപ്പെട്ടതിനെ തുടർന്ന് ആരുമായി ബന്ധപ്പെടാൻ സാധിക്കാതെ വരികയായിരുന്നുവെന്ന് അബ്ദുൽ അസീസ് പറഞ്ഞു.
ഇതിനിടെ അദ്ദേഹത്തിൻ്റെ നഷ്‌ടപ്പെട്ട ബാഗ് ലഭിച്ചിട്ടുണ്ടെന്നുള്ള അറിയിപ്പ് ഹറമിന് സമീപത്തെ ഒരു സേവന ഓഫിസിൽ നിന്ന് ലഭിച്ചതായും പാസ്പോർട്ടും രേഖകളും ലഭ്യമാവുമെന്നും പ്രതീക്ഷിക്കുന്നതായിഇതിനിടെ അദ്ദേഹത്തിന്റെ നഷ്ടപ്പെട്ട ബാഗ് ലഭിച്ചിട്ടുണ്ടെന്നുള്ള അറിയിപ്പ് ഹറമിന് സമീപത്തെ ഒരു വന ഓഫിസിൽ നിന്ന് ലഭിച്ചതായും പാസ്സ്പോർട്ടും രേഖകളും സഭ്യമാവുമെന്നും പ്രതീക്ഷിക്കുന്നതായി മുജീബ് പൂക്കോട്ടൂർ പറഞ്ഞു. മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാത്തതി നാൽ അടുത്ത ദിവസം മദീന വഴി നാട്ടിലേക്ക് മടങ്ങാൻ സാധിക്കുമെന്നും അദ്ദേഹം അറിയിച്ചു
നാട്ടിൽ നിന്ന് സ്വന്തം നിലയ്ക്ക് മറ്റയ്ക്ക് ഉംറ വിസയിൽ എത്തിയ അബ്ദുൽ അസീസിനെ കഴിഞ്ഞ മാസം 28 മുതലാണ് കാണാതായത് ദിവസവും വീട്ടിലേക്ക് വിളിച്ചിരുന്ന അദ്ദേഹം മാർച്ച് 28ന് ശേഷം വിട്ടുമായി ബന്ധപ്പെട്ടിരുന്നില്ല. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും ലഭ്യമല്ലാതായതോടെ ആശങ്കയിലായ വീട്ടുകാർ സൗദിയിലെ സാമൂഹിക പ്രവർത്തകരുടെ സഹായം തെടുകയായിരുന്നു.
മക്കയിൽ നിന്ന് അവസാനമായി കഴിഞ്ഞ മാർച്ച് 28ന് വിളിച്ചപ്പോൾ ഹറമിനകത്ത് മതാഫിൽ (പ്രദക്ഷിണ വീഥി) ആണെന്ന് അദ്ദേഹം പറഞ്ഞിരുന്നതിൻ്റെ അടിസ്ഥാനത്തിൽ റോൻഡ് മോസ്കിലും പരിസരങ്ങളിലും അന്വേഷണം നടത്തിയിരുന്നുവെങ്കിലും മുജീബ് പൂക്കോട്ടുരിയന്റെ നേതൃത്വത്തിൽ സന്നദ്ധ പ്രവർത്തകർ സാധ്യമായ രീതിയിൽ വ്യാപകമായി തെരച്ചിൽ തുടരുകയായിരുന്നു. ഒപ്പം പൊലീസിന്റെയും ഹറമിൽ വഴിതെറ്റിപ്പോകുന്നവരെ കണ്ടെത്താൻ സഹായിക്കുന്ന ഗ്രാൻഡ് മസ്‌ജിദിലെ സേവന വിഭാഗത്തിന്റെയും സഹായം തേടിയിരുന്നു.
മക്കയിലും പരിസരങ്ങളിലെ ആദ്യപത്രികളിലുമൊക്കെ തിരച്ചിൽ നടത്തിയിരുന്നു. വാർത്താ എജൻസികളിലൂടെയും സമൂഹമാധ്യമത്തിലൂടെയും സാമൂഹിക സംഘടനകളുടെ വാട്സപ്പ് ഗ്രൂപ്പുകളിലുടെയ്യം വിവരം കൈമാറിയുള്ള അന്വേഷണവും സഹായകമായി.
Abdul Aziz (68), a native of Kundungallur, Kozhikode, who had gone missing in Makkah since March 28, has been found safe. He lost his phone and passport near the Haram, which left him unable to contact anyone. A search led by KMCC leader Mujeeb Pookkottur and volunteers, along with police and mosque service staff, helped locate him. His lost bag has also been recovered, and he is expected to return to India via Madinah soon. Aziz had traveled alone on an Umrah visa, and his disappearance caused concern among his family, prompting a widespread search through media and social platforms.