Thiruvambady: പുന്നക്കൽ ടൗണിൽ കാർ ഇടിച്ച് HT പോസ്റ്റ് പെട്ടിയത് മൂലം പുന്നക്കൽ ടൗൺ, പുന്നക്കൽ ടവർ, ചളിപ്പൊയിൽ, മഞ്ഞപ്പൊയിൽ, ഓളിക്കൽ എന്നീ ട്രാൻസ്ഫോർമറുകളിൽ വൈദ്യുതി ഭാഗികമായി മുടങ്ങിയിരിക്കുന്നത്. നാളെ (20/5/ 2025 പോസ്റ്റ് മാറ്റിയതിന് ശേഷം ഏകദേശം ഉച്ചയ്ക്കുശേഷം രണ്ടുമണിക്ക് മേൽപ്പറഞ്ഞ ട്രാൻസ്ഫോർമറുകളിൽ വൈദ്യുതി പുനസ്ഥാപിക്കാൻ കഴിയുകയുള്ളൂവെന്ന്.
പ്രത്യേകം ശ്രദ്ധിക്കുക വർക്ക് കഴിയുന്ന മുറക്ക് മുന്നറിയിപ്പില്ലാതെ ലൈൻ ചാർജ് ചെയ്യുന്നതായിരിക്കുമെന്നും അധികൃതർ അറിയിച്ചു. ഇന്ന് വൈകിട്ട് ആയിരുന്നു നിയന്ത്രണം വിട്ടു കാർ പോസ്റ്റിൽ ഇടിച്ചത്. അപകടത്തിൽ ആർക്കും പരിക്കില്ല.
Thiruvambady: Due to a car crashing into an HT (High Tension) electric post at Punnakkal town, power supply has been partially disrupted in areas served by the Punnakkal Town, Punnakkal Tower, Chalippoyil, Manjappoyil, and Olikkal transformers. Power is expected to be restored around 2 PM tomorrow (20/5/2025) after the replacement of the damaged post.
Authorities have also issued a special caution that the electric line may be charged without prior notice once the work is completed. The accident occurred this evening when the car lost control and hit the post. Fortunately, no injuries were reported.