Thamarassery: കൊയിലാണ്ടി -എടവണ്ണ സംസ്ഥാന പാതയിൽ താമരശ്ശേരിക്ക് സമീപം വെഴുപ്പൂർ സ്കൂളിനടുത്ത വളവിൽ അപകടം തുടർക്കഥയാവുന്നു.
റോഡ് വികസന പ്രവൃത്തി നടക്കുന്ന വേളയിൽ തന്നെ ഈ ഭാഗത്തെ അപകടാവസ്ഥയെ കുറിച്ച് KSTP ഉദ്യോഗസ്ഥരോടും, കരാർ കമ്പനി ജീവനക്കാരോടും നാട്ടുകാർ വ്യക്തമാക്കിയതാണ്.
ഈ ഭാഗത്ത് സർക്കാർ ഭൂമി പൂർണമായും ഉപയോഗപ്പെടുത്തി വളവ് നികത്തി റോഡ് വികസിപ്പിക്കുന്നതിന് പകരം നിലവിലുള്ള വീതി പോലും കുറച്ചാണ് പ്രവൃത്തി നടത്തിയത്.
റോഡരികിലെ മൺതിട്ട നീക്കുന്നതിനു പകരം ഓവുചാൽ വളച്ചു പുളച്ചാണ് നിർമ്മിച്ചത്. ഏതു സമയത്തും റോഡിലേക്ക് പതിക്കാവുന്ന അവസ്ഥയിൽ മൺതിട്ടക്ക് മുകളിൽ മരങ്ങളും നിലനിൽക്കുന്നു.
എന്നാൽ ആര് എന്ത് പറഞ്ഞാലും തങ്ങൾക്ക് തോന്നിയപോലെ മാത്രമേ പണി നടത്തുള്ളൂ എന്ന നിലപാടിലാണ് KSTP യും, കരാറുകാരും. കരാറുകാരുടെ എല്ലാ ക്രമക്കേടുകൾക്കും KSTP ഉദ്യോഗസ്ഥർ കൂട്ടുണ്ട്.