Kunnamangalam, youth arrested on complaint of molesting woman image

Kunnamangalam, സ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ

hop thamarassery poster

Kunnamangalam: സ്ത്രീയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ യുവാവിനെ കുന്ദമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. മുക്കം നീലേശ്വരം സ്വദേശി മണപ്പാട്ട് അശ്വിൻ സുരേഷ് (25) ആണ് അറസ്റ്റിലായത്.

2021 മുതൽ പരാതിക്കാരി യുമായി പരിചയമുള്ള ഇയാൾ പല തവണ യായി നാലു ലക്ഷം രൂപ കൈവശപ്പെടുത്തി യെന്നും തുക തിരിച്ചു നൽകാമെന്ന് പറഞ്ഞ് മെഡിക്കൽ കോളജിനടുത്തുള്ള ലോഡ്ജിലെത്തിച്ച് നിരവധി തവണ പീഡിപ്പിച്ചു എന്നുമാണ് പരാതി.

പരാതിക്കാരിയുടെ സ്വർണ വള പിടിച്ചെടുക്കുകയും നഗ്ന ചിത്രങ്ങൾ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. സ്വകാര്യ ബസിൽ കണ്ടക്ടറായി ജോലി ചെയ്യുന്ന പ്രതിയെ മാവൂരിൽ നിന്ന് അറസ്റ്റ് ചെയ്തു. Kunnamangalam പൊലീസ് സർക്കിൾ ഇൻസ്പെക്ട‌ർ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

weddingvia 1st banner
Oldsnew-Display-Change-Discount
Oldsnew Iphone 13 Pro 256 GB

test