Kuttamboor: ദേശീയ വായനശാല കുട്ടമ്പൂർ വായന വാരാചരണത്തിന്റെ സമാപനവും ഐ വി ദാസ് അനുസ്മരണവും നടത്തി. പരിപാടി സി.പി.രവി ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡണ്ട് കെ.സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.
പി കെ അശോകൻ അനുസ്മരണപ്രമേയം അവതരിപ്പിച്ചു.ശങ്കരൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി.ടി കെ രാജേന്ദ്രൻ മാസ്റ്റർ ,ബാലചന്ദ്രൻ,ടി കെ വാസു മാസ്റ്റർ,കെ കെ ലോഹിതാക്ഷൻ എന്നിവർ സംസാരിച്ചു.
എം അബ്ദുൽ ഷുക്കൂർ സ്വാഗതവും,എം മധു നന്ദിയും രേഖപ്പെടുത്തി.