Sulaiman nabbed image

Kuttikkattoor, സൈനബ കൊലപാതകം: കൂട്ടുപ്രതി സുലൈമാന്‍ പിടിയില്‍

hop thamarassery poster

Kozhikode: Kuttikkattoor സ്വദേശിനി സൈനബയെ കൊലപ്പെടുത്തിയ കേസിലെ കൂട്ടു പ്രതി അറസ്റ്റില്‍. ഗൂഡല്ലൂര്‍ സ്വദേശി സുലൈമാന്‍ ആണ് അറസ്റ്റിലായത്. സേലത്തു നിന്നാണ് ഇയാളെ പിടികൂടിയത്. കേസിലെ ഒന്നാം പ്രതി സമദിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

സൈനബയെ കൊലപ്പെടുത്തി നാടുകാണി ചുരത്തില്‍ പ്രതികള്‍ തള്ളുകയായിരുന്നു. സ്വര്‍ണാഭരണങ്ങളും പണവും കവര്‍ച്ച ചെയ്യുന്നതിന് വേണ്ടിയായിരുന്നു കൊലപാതകം. ചുരത്തില്‍ നടത്തിയ പരിശോധനയില്‍ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയിരുന്നു.

കണ്ടെടുത്തത് സൈനബയുടേത് തന്നെയാണോ എന്നുറപ്പിക്കാനായി മൃതദേഹ അവശിഷ്ടങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. സൈനബ ധരിച്ചിരുന്ന 17 പവന്‍ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കാനായിട്ടായിരുന്നു കൊലപാതകമെന്നാണ് സമദിന്റെ മൊഴി. നവംബര്‍ ഏഴാം തീയതിയാണ് സൈനബയെ കാണാതാകുന്നത്.

weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test