left-government-has-no-right-to-continue-after-dismantling-public-distribution-system-n-subrahmanian

പൊതുവിതരണ സംവ്വിധാനം തകർത്ത ഇടത് സർക്കാറിന് തുടരാൻ അവകാശമില്ല; എൻ.സുബ്രഹ്മണ്യൻ

hop thamarassery poster
Thamarassery:  ജനങ്ങൾ വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുമ്പോൾ പൊതുവിതരണ സംവ്വിധാനം തകർത്ത ഇടത് സർക്കാറിന് അധികാരത്തിൽ തുടരാൻ അവകാശമില്ലെന്ന് KPCC രാഷ്ട്രീയ കാര്യസമിതി അംഗം എൻ സുബ്രഹ്മണ്യൻ പ്രസ്താവിച്ചു. Thamarassery ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി താലൂക്ക് സപ്ലെ ഓഫീസിന് മുമ്പിൽ സംഘടിപ്പിച്ച ധർണ്ണ ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റേഷൻ കടകളിൽ ആവശ്യമായ ഭക്ഷ്യധാന്യങ്ങൾ എത്തിക്കുക, റേഷൻ വ്യാപാരികളുടെ കുടിശ്ശിക നൽകുക, E-Foss Machine പരിഷ്ക്കരിക്കുക എന്നീ വിഷയങ്ങളിൽ അടിയന്തിര പരിഹാരം ഉണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് പി.ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ചു. KPCC മെമ്പർ പി.സി ഹബീബ് തമ്പി മുഖ്യ പ്രഭാഷണം നടത്തി. പി.പി. കുഞ്ഞായൻ, സി.ടി.ഭരതൻ, എം.സി നാസിമുദ്ദീൻ, ഒ.എം ശ്രീനിവാസൻ, നവാസ് ഈർപ്പോണ, അഹമ്മദ് കുട്ടി മാസ്റ്റർ കൂടത്തായി, കെ. സരസ്വതി, ബാലകൃഷ്ണൻ പുല്ലങ്ങോട് രാധാമണി, റിഫായത്ത് കട്ടിപ്പാറ, ചിന്നമ്മ ജോർജ്, ഖദീജ സത്താർ, കെ കെ.എം ഹനീഫ, ഷരീഫ് വെളിമണ്ണ എന്നിവർ സംസാരിച്ചു. വി.കെ.എ കബീർ സ്വാഗതവും ഷമീർ ഓമശ്ശേരി നന്ദിയും പറഞ്ഞു.

 

 


Thamarassery: Government Has No Right to Stay in Power Amid Price Hike, Says KPCC Leader. As people struggle with rising prices, the Left government, which has dismantled the public distribution system, has no right to remain in power, stated KPCC Political Affairs Committee member N. Subrahmanian. He was inaugurating a protest organized by the Thamarassery Block Congress Committee in front of the Taluk Supply Office. He demanded urgent solutions for issues such as ensuring adequate food grain supply to ration shops, clearing dues of ration dealers, and upgrading the E-Foss machine system.

Block Congress President P. Girish Kumar presided over the event, while KPCC member P.C. Habeeb Thampi delivered the keynote address. Other speakers included P.P. Kunjayan, C.T. Bharathan, M.C. Naseemuddin, O.M. Sreenivasan, Navas Eerpon, Ahmed Kutty Master Koodathayi, K. Saraswathi, Balakrishnan Pullangode, Radhamani, Rifayath Kattippara, Chinnamma George, Khadeeja Sattar, K.K.M. Haneefa, and Shareef Velimanna. V.K.A. Kabeer delivered the welcome address, and Shameer Omassery gave the vote of thanks.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test