Thamarassery: ചുങ്കത്ത് പ്രവർത്തിക്കുന്ന കോപ്പർ കിച്ചൺ എന്ന ഹോട്ടലിൽ നിന്നും മലിനജലം ദേശീയ പാതയോട് ചേർന്ന തുറസ്സായ സ്ഥലത്തേക്കും, ദേശീയ പാതയിലേക്കും തുറന്നു വിടുന്ന ഹോട്ടൽ ഉടമക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ആരോഗ്യ വകുപ്പ് അധികൃതർക്ക് പരാതി നൽകി.
മാലിന്യ നിർമാർജ്ജന സംവിധാനമൊരുക്കാതെ ഇരുട്ടിൻ്റെ മറവിലാണ് തുറസ്സായ സ്ഥലത്തേക്ക് മലിനജലം തുറന്നു വിടുന്നത്.
ഇതിൻ്റെ ദുർഗന്ധം മൂലം നാട്ടുകാർ മൂക്കുപൊത്തിയാണ് ഇതിലെ നടക്കുന്നത്.
പകർച്ചവ്യാതികൾ വ്യാപിക്കാനും ഇത് ഇടയാക്കുമെന്ന് നാട്ടുകാർ പറഞ്ഞു.
പൊതു സ്ഥലത്തേക്ക് മാലിന്യം ഒഴുതുന്നതിനെതിരെ നാട്ടുകാർ പലതവണ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും ഉടമസ്ഥർ യാതൊരു വിലയും കൽപ്പിച്ചിരുന്നില്ല.
സമീപത്തെ തോട്ടിലേക്ക് ഒഴുകി എത്തുന്ന മാലിന്യം ചെക്ക് പോസ്റ്റു മുതൽ കൂടത്തായി പുഴ വരെ നൂറുക്കണക്കിന് ആളുകൾ കുളിക്കാനും, അലക്കാനും ഉപയോഗിക്കുന്ന വെള്ളവും മലിനമാക്കുന്നുണ്ട്.