Omassery: പഞ്ചായത്ത് ബസ് സ്റ്റാന്റിൽ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ പൂർണ്ണമായ പ്രതിമ സ്ഥാപിച്ചു. പഞ്ചായത്ത് ഭരണ സമിതി 2024-25 വാർഷിക പദ്ധതിയിലുൾപ്പെടുത്തി തനതു ഫണ്ടിൽ നിന്ന് വകയിരുത്തിയ 1,96,000 രൂപ ചെലവഴിച്ചാണ് ബസ് സ്റ്റാന്റിൽ ഗാന്ധിജിയുടെ മനോഹരമായ പ്രതിമ ഒരുക്കിയത്. പ്രശസ്ത ശിൽപി ഗുരുകുലം ബാബുവാണ് പ്രതിമ നിർമ്മിച്ചത്. ഗാന്ധിജിയുടെ രക്ത സാക്ഷി ദിനത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ.ഗംഗാധരൻ പ്രതിമ അനാച്ഛാദനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ്മുക്ക് മുഖ്യാതിഥിയായിരുന്നു. വൈസ് പ്രസിഡണ്ട് ഫാത്വിമ അബു അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി സ്വാഗതം പറഞ്ഞു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.കരുണാകരൻ മാസ്റ്റർ ഭരണഘടനയുടെ ആമുഖം വായിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് തട്ടാഞ്ചേരി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ശിൽപി ഗുരുകുലം ബാബുവിനേയും നിർമ്മാണത്തിന് മേൽനോട്ടം വഹിച്ച പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയർ ടി.പി.രാജേഷിനേയും ചടങ്ങിൽ പഞ്ചായത്ത് ഭരണസമിതി പൊന്നാടയണിയിച്ച് ആദരിച്ചു. പഞ്ചായത്ത് സെക്രട്ടറി കെ.ഗിരീഷ് കുമാർ നന്ദി പറഞ്ഞു.
ബ്ലോക് പഞ്ചായത്ത് മെമ്പർ എസ്.പി.ഷഹന, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ കെ.കെ.അബ്ദുല്ലക്കുട്ടി, ഒ.എം.ശ്രീനിവാസൻ നായർ, യു.കെ.ഹുസൈൻ, പി.വി.സ്വാദിഖ്, കെ.ബാലകൃഷ്ണൻ മാസ്റ്റർ, ശിഹാബ് വെളിമണ്ണ, ഒ.കെ.സദാനന്ദൻ, ഒ.പി.അബ്ദുൽ റഹ്മാൻ, ടി.ശ്രീനിവാസൻ, പി.അബ്ദുൽ നാസർ, സൈനുദ്ദീൻ കൊളത്തക്കര, വി.ജെ.ചാക്കോ, കെ.പി.അയമ്മദ് കുട്ടി മാസ്റ്റർ, ആർ.എം.അനീസ്, വി.കെ.രാജീവ് മാസ്റ്റർ, ഒ.കെ.നാരായണൻ, എം.എം.രാധാമണി ടീച്ചർ, സൂപ്പർ അഹമ്മദ് കുട്ടി ഹാജി, പി.എ.ഹുസൈൻ മാസ്റ്റർ, ഒ.പി.സുഹറ, എം.ഷീജ ബാബു, കെ.പി.രജിത, സി.എ.ആയിഷ ടീച്ചർ, അശോകൻ പുനത്തിൽ, മൂസ നെടിയേടത്ത്, ഇബ്രാഹീം ഹാജി പാറങ്ങോട്ടിൽ, ബീന പത്മദാസ്, എം.ഷീല, ഡി.ഉഷാ ദേവി ടീച്ചർ, ഹെൽത്ത് ഇൻസ്പെക്‌ടർ കെ.എം.ഉണ്ണികൃഷ്ണൻ, വി.ഷാഹിന ടീച്ചർ എന്നിവർ പ്രസംഗിച്ചു.
ശിൽപി ഗുരുകുലം ബാബു ഇതടക്കം കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ 17 ഗാന്ധി പ്രതിമകൾ നിർമ്മിച്ചിട്ടുണ്ട്. അദ്ദേഹം നടപ്പിലാക്കുന്ന ‘ഒരു ശിൽപം ഒരു മരം’ പദ്ധതിയുടെ ഭാഗായി Omassery ഗ്രാമ പഞ്ചായത്തിനുള്ള മാങ്കോസ്റ്റിൻ തൈ ഗുരുകുലം ബാബുവിൽ നിന്ന് പഞ്ചായത്ത് സെക്രട്ടറി ഏറ്റു വാങ്ങി.