Kozhikode: മലബാർ ടൂറിസം കൗൺസിൽ രണ്ടാമത് ടൂറിസം അവാർഡുകൾ പ്രഖ്യാപിച്ചു. ഫാം ടൂറിസ രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്ക് അജു എമ്മാനുവലും, ടൂറിസം പ്രൊമോഷൻ പ്രവർത്തനങ്ങൾക്ക് ടിം.പി.എം. ഹാഷിർ അലിയും ആണ് ഇത്തവണ പുരസ്കാരങ്ങൾക്ക് അർഹരായത്. കോഴിക്കോട് ജില്ല പഞ്ചായത്ത് ഫാം ടൂറിസ പദ്ധതിയുടെ കോഓർഡിനേറ്ററും ഇരവഞ്ഞിവാലി ടൂറിസം സൊസൈറ്റിയുടെ പ്രസിഡണ്ടുമാണ് അജു എമ്മാനുവൽ.
മെയ് പതിനേഴാം തീയതി ശനിയാഴ്ച വൈകിട്ട് നാലുമണിക്ക് കോഴിക്കോട് പ്ലാനറ്റോറിയത്തിന് എതിർവശത്തുള്ള ഹോട്ടൽ നെക്സ്റ്റാ മലബാറിക്കസിൽ വച്ച് നടക്കുന്ന മലബാർ ടൂറിസം കൗൺസിൽ ജനറൽബോഡി യോഗത്തിൽ വെച്ച് കോഴിക്കോട് മേയർ ബീന ഫിലിപ്പ് പുരസ്കാരങ്ങൾ വിതരണം ചെയ്യും. കോഴിക്കോട് പ്രസ് ക്ലബ് പ്രസിഡണ്ട് ഇ പി മുഹമ്മദ് മുഖ്യാതിഥിയാകും. ട്രാവൽ ആൻഡ് ടൂറിസം രംഗത്തെ നിറസാന്നിധ്യമായിരുന്ന എം.പി.എം. മുബഷിർ അനുസ്മരണവും പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കലും നടക്കും.
പാലക്കാട് മുതൽ കാസർഗോഡ് വരെയുള്ള പ്രദേശത്തെ ടൂർ ഓപ്പറേറ്റർമാരുടെയും മറ്റ് ടൂറിസം സ്റ്റേക് ഹോൾഡേഴ്സിന്റെയും കൂട്ടായ്മയായ മലബാർ ടൂറിസം കൗൺസിൽ രൂപീകൃതമായി കഴിഞ്ഞ മൂന്ന് വർഷങ്ങൾക്കുള്ളിൽ മലബാറിലെ ടൂറിസം വികസനത്തിനായി അനവധി ശ്രദ്ധേയമായ പരിപാടികൾ സംഘടിപ്പിച്ചു കഴിഞ്ഞു. ട്രാവൽ മീറ്റപ്പുകൾ, ശില്പശാലകൾ, ടൂർ ഓപ്പറേറ്റർമാർ ട്രാവൽ ഏജന്റുമാർ തുടങ്ങിയവർക്കുള്ള പരിശീലനങ്ങൾ, പഠന യാത്രകൾ, ഉത്തരവാദിത്വ ടൂറിസം പദ്ധതികളെക്കുറിച്ച് ബോധവൽക്കരണം, കേന്ദ്ര സംസ്ഥാന ടൂറിസം പദ്ധതികളെ പരിചയപ്പെടുത്തൽ തുടങ്ങി 37 ഓളം പരിപാടികളാണ് കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ മലബാർ ടൂറിസം കൗൺസിൽ സംഘടിപ്പിച്ചിട്ടുള്ളത്.
മലബാർ ടൂറിസം കൗൺസിൽ പ്രസിഡണ്ട് സജീർ പടിക്കൽ, സെക്രട്ടറി രജീഷ് രാഘവൻ, വൈസ് പ്രസിഡണ്ട് പ്രിൻസ് സാം വിൽസൺ , ട്രഷറർ യാസർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
The Malabar Tourism Council announced its second Tourism Awards, honoring Aju Emmanuval for farm tourism and T.M.P. Hashir Ali for tourism promotion. The awards ceremony will be held on May 18 in Kozhikode, with Mayor Beena Philip presenting the awards. The council, formed three years ago, has organized over 37 events to promote tourism in the Malabar region, including training, workshops, and awareness programs. The event will also include a tribute to the late M.P.M. Mubashir and elections for new office bearers.