Malappuram: തലയിൽ ചക്ക വീണ് 9 വയസ്സുകാരിക്ക് ദാരുണാന്ത്യം. മലപ്പുറം കോട്ടക്കലിലാണ് സംഭവം. പറപ്പൂർ സ്വദേശി കുഞ്ഞലവിയുടെ മകൾ ആയിശ തസ്നിയാണ് മരിച്ചത്. വീട്ടു മുറ്റത്ത് കളിക്കുന്നതിനിടെ ആയിരുന്നു അപകടം. തലയിൽ ചക്ക വീഴുകയായിരുന്നു. ഉടൻ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Malappuram: 9-year-old girl dies after jackfruit falls on her head. The tragic incident took place in Kottakkal, Malappuram. The deceased, Ayisha Tasniya, was the daughter of Kunjalavi from Parappur. The accident occurred while she was playing in the yard of her house when a jackfruit fell on her head. She was rushed to a private hospital in Kottakkal but could not be saved. The body is currently kept at the hospital.