Malappuram: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്‍റുമായ പാണക്കാട് മുഈനലി തങ്ങൾക്ക് വധ ഭീഷണി സന്ദേശം അയച്ച പ്രതി പൊലീസ് സ്റ്റേഷനിൽ ഹാജരായി. സംഭവത്തിൽ പ്രതിയായ റാഫി പുതിയ കടവിനെ മലപ്പുറം പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്ത് വരികയാണ്.
പാണക്കാട് മുഈനലി തങ്ങളെ ഫോണിൽ വിളിച്ച് വധ ഭീഷണി മുഴക്കിയെന്നാണ് പരാതി. പ്രതിയുടെ പേര് സഹിതമാണ് മുഈനലി തങ്ങൾ പൊലീസിൽ പരാതിപ്പെട്ടത്. ഐപിസി 153, 506 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. നേരത്തെ മുഈനലി തങ്ങൾ നടത്തിയ വാർത്താ സമ്മേളനത്തിൽ ബഹളം ഉണ്ടാക്കിയ ആളാണ് റാഫി പുതിയ കടവ്. പിന്നാലെ റാഫി പുതിയ കടവിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. ഇന്ത്യാവിഷൻ ആക്രമണ കേസിലും പ്രതിയാണ് റാഫി പുതിയ കടവ്.നയ പ്രഖ്യാപന കരട് ഗവർണർക്ക് കൈമാറി സർക്കാർ; അംഗീകാരം നൽകുമെന്ന് പ്രതീക്ഷ
കൈ വെട്ടും കാൽ വെട്ടും എന്നൊക്കെയുള്ള വെല്ലുവിളികള്‍ ഒരു നിലയ്ക്കും അംഗീകരിക്കാന്‍ പറ്റാത്ത പ്രസ്താവനകളാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. എല്ലാവരും ബഹുമാനിക്കുന്ന പാണക്കാട് കുടുംബത്തിന് നേരെ ഇത്തരത്തിലുള്ള പ്രസ്താവനകള്‍ വരുമ്പോള്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കും സമൂഹത്തിലെ ആര്‍ക്കും തന്നെ ഒരു തരത്തിലും അത് അംഗീകരിക്കാന്‍ സാധ്യമല്ല. അതു കൊണ്ട് തന്നെ ഇത്തരം പ്രസ്താവനകള്‍ പ്രതിഷേധാര്‍ഹമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. മുഈനലി തങ്ങള്‍ക്കെതിരെയുളള വധ ഭീഷണിയില്‍ പൊലീസ് നടപടി വേഗത്തിലാക്കണമെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാമും പ്രതികരിച്ചിരുന്നു.