Mananthavady, New Kerala Member's Bus Gets Down in Mud image

Mananthavady, ന​വ​ കേ​ര​ള സ​ദ​സ്സി​നാ​യി എ​ത്തി​യ ബ​സ് ച​ളി​യി​ൽ താ​ഴ്‌​ന്നു

HOP UAE VISA FROM 7300 INR - BANNER

Mananthavady: ന​വ ​കേ​ര​ള സ​ദ​സ്സി​നാ​യി മു​ഖ്യ ​മ​ന്ത്രി​യും മ​റ്റു മ​ന്ത്രി​മാ​രും എ​ത്തി​യ ബ​സ് മാന​ന്ത​വാ​ടി​യി​ൽ ച​ളി​യി​ൽ താ​ഴ്‌​ന്നു. മാ​ന​ന്ത​വാ​ടി​യി​ലെ വേ​ദി​യാ​യ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഗ്രൗ​ണ്ടി​ലാ​ണ് ബ​സ് താ​ഴ്ന്ന​ത്.

സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ൽ​ നി​ന്ന് അ​ഞ്ച​ര​യോ​ടെ​യാ​ണ് മ​ന്ത്രി​മാ​രു​ടെ സം​ഘം മാനന്തവാടി​ യി​ലെ​ത്തി​യ​ത്. ജ​ന​ത്തെ നി​യ​ന്ത്രി​ക്കാ​നാ​യി കെ​ട്ടി​യ ബാ​രി​ക്കേ​ഡി​നി​ട​യി​ലൂ​ടെ ബ​സ് സ്റ്റേ​ജി​ന്റെ അ​ടു​ത്തു​ കൊ​ണ്ടു​വ​രാ​നാ​ണ് ആ​ദ്യം ശ്ര​മി​ച്ച​ത്. ബാ​രി​ക്കേ​ഡ് ക​ട​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ ച​ളി​യി​ൽ ട​യ​റു​ക​ൾ ക​റ​ങ്ങി ബ​സ് നി​ന്നു.

ബ​സി​ന്റെ മു​ൻ-​പി​ൻ ട​യ​റു​ക​ൾ ച​ളി​യി​ൽ താ​ഴ്‌​ന്നു ​പോ​യി. പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ക​മാ​ൻ​ഡോ​ക​ളും ത​ള്ളി​യാ​ണ് ബ​സി​നെ ച​ളി​യി​ൽ​ നി​ന്ന് ക​ര​ ക​യ​റ്റി​യ​ത്. പി​ൻ ട​യ​റു​ക​ൾ നല്ല​ രീ​തി​യി​ൽ താ​ഴ്‌​ന്നു​ പോ​യ​തി​നാ​ൽ ക​യ​ർ കെ​ട്ടി വ​ലി​ക്കേ​ണ്ടി വ​ന്നു.

ച​ളി​യി​ൽ ​നി​ന്ന് ക​ര​ ക​യ​റ്റി​യ ശേ​ഷം ബ​സ് പ്ര​ധാ​ന റോ​ഡി​ലേ​ക്ക് മാ​റ്റി​യി​ട്ടു. ന​വ​ കേ​ര​ള സ​ദ​സ്സ് ക​ഴി​ഞ്ഞ ​ശേ​ഷം മു​ഖ്യ​ മ​ന്ത്രി​യെ​യും മ​റ്റു മ​ന്ത്രി​മാ​രെ​യും വാ​ഹ​ന​ത്തി​ലാ​ണ് ബ​സ് നി​ർ​ത്തി​യി​ട്ട റോ​ഡി​നു സ​മീ​പം എ​ത്തി​ച്ച​ത്. മ​ന്ത്രി​മാ​രാ​യ പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്, ആ​ന്റ​ണി രാ​ജു, റോ​ഷി അ​ഗ​സ്റ്റി​ൻ എ​ന്നി​വ​ർ ന​ട​ന്നാ​ണ് റോ​ഡി​ലെ​ത്തി​യ​ത്. ബു​ധ​നാ​ഴ്ച രാ​ത്രി​യും വ്യാ​ഴാ​ഴ്ച രാ​വി​ലെ​യും പെ​യ്ത ക​ന​ത്ത മ​ഴ​യാ​ണ് തി​രി​ച്ച​ടി​യാ​യ​ത്. മ​ഴ​ കാ​ര​ണം വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ട​തി​നാ​ൽ പ​രാ​തി സ്വീ​ക​രി​ക്കു​ന്ന സ്ഥ​ല​വും മ​റ്റൊ​രി​ട​ത്തേ​ക്ക് മാ​റ്റി​യി​രു​ന്നു.

weddingvia 1st banner
HOP UAE VISIT VISA 2
HOP UAE 5 YEAR VISA

test