Mananthavady: എടവക പഞ്ചായത്തിലെ പായോട് കാട്ടാനയിറങ്ങി ഭീതി വിതയ്ക്കുന്നു. വനമില്ലാത്ത പഞ്ചായത്തില്‍ ജനവാസ മേഖലയിലാണ് കാട്ടാനയുള്ളത്. റേഡിയോ കോളര്‍ ഘടിപ്പിച്ച ആനയാണെന്ന് നാട്ടുകാര്‍ പറയുന്നു.
വന പാലകരും പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്. പ്രദേശ വാസികള്‍ ജാഗ്രത പാലിക്കുക. തലപ്പുഴ ഭാഗത്ത് നിന്നും വന്ന കാട്ടാനയാണിതെന്ന് സൂചനയുണ്ട്. തലപ്പുഴ എസ് വളവിലും പിന്നീട് ചൂട്ടക്കടവ് ഭാഗത്തും കാട്ടാനയെ കണ്ടിരുന്നു. നിലവില്‍ ( 7.30 am) ശ്മശാന കുന്നില്‍ നിന്നും ചാമാടി- പാണ്ടിക്കടവ് ഭാഗത്തേക്കോ തിരികെ പായോട് ഭാഗത്തേക്കോ വരാന്‍ സാധ്യതയുണ്ട്. തൊട്ടടുത്ത പുഴ കടന്നാല്‍ മാനന്തവാടി പഴശ്ശി പാര്‍ക്ക് മേഖലയിലേക്കും വരാം.