Mananthavady, youth arrested with ganja image

Mananthavady, കഞ്ചാവുമായി യുവാക്കൾ പിടിയിൽ

hop thamarassery poster

Mananthavady: ബാവലി ഭാഗത്ത് ചേകാടി പാലത്തിനു സമീപം വച്ച് മാനന്തവാടി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജിത് ചന്ദ്രനും സംഘവും നടത്തിയ വാഹന പരിശോധനയില്‍ 30 ഗ്രാം കഞ്ചാവുമായി വന്ന രണ്ട് പേരെ അറസ്റ്റ് ചെയ്തു.

Mananthavady പാലാക്കുളി തോപ്പില്‍ വീട്ടില്‍ ഋഷികേശ് സാഹിനി (24), മാനന്തവാടി ഒണ്ടയങ്ങാടി ഭാഗത്ത് മൈതാനത്ത് വീട്ടില്‍ മുഹമ്മദ് റാഷിദ് (24) എന്നിവരാണ് പിടിയിലായത്. സംഘം സഞ്ചരിച്ച കെഎല്‍ 72 ഡി 1861 നമ്പര്‍ ബൈക്കും കസ്റ്റഡിയിലെടുത്തു. ഋഷികേശിനെതിരെ മുന്‍പും കഞ്ചാവ് കടത്തിയതിന് കേസുള്ളതാണ്. 2018 ല്‍ ബൈരകുപ്പയില്‍ നിന്നും കഞ്ചാവ് വാങ്ങി ബൈക്കില്‍ കടത്തി കൊണ്ടു വരവെ ബാവലി എക്‌സൈസ് ചെക് പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് എക്‌സൈസ് ഉദ്യോഗസ്ഥരെ ഇടിച്ച് തെറിപ്പിച്ച് ഗുരുതരമായ പരിക്കേല്‍പ്പിക്കുകയും ചെക്‌ പോസ്റ്റ് ബാരിക്കേട് തകര്‍ക്കുകയും ചെയ്ത കേസിലെ പ്രതിയുമാണ് ഇയാളെന്നും എക്‌സൈസ് അധികൃതര്‍ വ്യക്തമാക്കി.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test