Kunnamangalam: ദേശീയ പാതയില്‍ കാരന്തൂര്‍ മര്‍ക്കസിന് സമീപം ടി വി എസ് ബെെക്ക് ഷോറൂമില്‍ വന്‍ തീ പിടുത്തം.അല്‍പ്പ സമയം മുമ്പാണ് തീ പടര്‍ന്നത്. കോഴിക്കോട്, മുക്കം, നരിക്കുനിയില്‍ നിന്ന് ഫയര്‍ഫോഴ്സ് തീ അണക്കാനുള്ള ശ്രമത്തിലാണ്. നിരവധി വാഹനങ്ങൾ കത്തി നശിച്ചു.
തൊട്ടടുത്ത കടകളിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമത്തിലാണ് ഫയര്‍ഫോഴ്സ്. ദേശീയ പാതയില്‍ സംഭവ സ്ഥലത്ത് പരിപൂര്‍ണ്ണമായും ഗതാഗതം നിരോധിച്ചിരിക്കുകയാണ് പോലീസ്. അപകട കാരണം വ്യക്തമല്ല.