Omassery: ലോക മാനസീകാരോഗ്യ ദിനത്തോടനുബന്ധിച്ച് എല്ലാവർക്കും മാനസികാരോഗ്യവും ക്ഷേമവും എന്ന ക്യാമ്പയിന്റെ ഭാഗമായി ഓമശ്ശേരി തെച്ചിയാട് അൽ ഇർഷാദ് ആട്സ് ആന്റ് സയൻസ് വിമൻസ് കോളേജ് സൈക്കോളജി വിഭാഗം വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
മാനസികാരോഗ്യം സാർവത്രിക മനുഷ്യാവകാശമാണ് എന്ന സന്ദേശത്തെ അടിസ്ഥാനമാക്കി ഫ്ലാഷ് മോബ് ശ്രദ്ധേയമായി. പ്രിൻസിപ്പാൾ പ്രഫ.സെലിന വി, പരിപാടികൾ ഉദ്ഘാടനം ചെയ്തു. റിസ ഫാത്തിമ മുഖ്യപ്രഭാഷണം നടത്തി. അധ്യാപകരായ നന്ദന കെ, അതുല്യ കെ, റുക്സാന, വിദ്യാർത്ഥികളായ അഞ്ചന, അർഷിദ, ഫിദ ഫാത്തിമ എന്നിവർ നേതൃത്വം നൽകി.