Mini lorry overturns at Kuttiadi pass; Two people were injured image

Kuttiadi, ചുരത്തില്‍ മിനി ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു; രണ്ടു പേര്‍ക്ക് പരിക്ക്

hop thamarassery poster

Kuttiadi: കുറ്റ്യാടി ചുരം ഒന്നാം വളവില്‍ മിനി ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. തമിഴ്‌നാട് സ്വദേശികളായ രണ്ടുപേര്‍ക്ക് പരിക്കേറ്റു.

സേലം സ്വദേശികളായ അക്ഷം (46), കാളിയപ്പന്‍ (61) എന്നിവര്‍ക്കാണ് പരിക്ക്. നിസ്സാര പരിക്കേറ്റ ഇവര്‍ തൊട്ടില്‍പ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.

വയനാട്ടില്‍ നിന്നു വന്ന മിനി ലോറിയാണ് അപകടത്തില്‍ പെട്ടത്. ലോറിയുടെ കാബിനിലും പുറത്തുമായി നാലു സ്ത്രീകളുള്‍പ്പെടെ 13 പേരുണ്ടായിരുന്നു. മറ്റുള്ളവര്‍ക്കൊന്നും പരിക്കുകള്‍ ഇല്ല.

weddingvia 1st banner
Oldsnew-Display-Change-Discount
Oldsnew Iphone 13 Pro 256 GB

test