Poonoor: ബാലുശ്ശേരി നിയോജക മണ്ഡലം എം എൽ എ അഡ്വ. കെ. എം സച്ചിൻ ദേവ് നേതൃത്വം നല്കുന്ന മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ബാക്ക് അപ്പിൻ്റെ നേതൃത്വത്തിൽ Poonoor ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നു മുഴുവൻ വിഷയങ്ങൾക്കു എ പ്ലസ് നേടിയ ഹൈസ്കൂൾ, ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികളെ എം എൽ എ അനുമോദിച്ചു.
പി ടി എ പ്രസിഡണ്ട് ഖൈറുന്നിസ റഹീം അധ്യക്ഷനായി. നൂറ് ശതമാനം വിജയം നേടിയ സ്ക്കൂളിനുള്ള ഉപഹാരം പ്രധാനാധ്യാപിക കെ പി സലില ഏറ്റുവാങ്ങി. പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി സാജിദ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ കെ അബ്ദുള്ള മാസ്റ്റർ, ആനിസ ചക്കിട്ടകണ്ടി, എൻ അജിത് കുമാർ, രമേശൻ മാസ്റ്റർ, പി. പി അബ്ദുൽ ലത്തീഫ്, ഗഫൂർ ഇയ്യാട്, കെ കെ ഷൈജു, എ പി അജീഷ് കുമാർ, എ വി മുഹമ്മദ്, കെ മുബീന എന്നിവർ സംസാരിച്ചു.
പ്രധാനാധ്യാപിക കെ പി സലില സ്വാഗതവും, വിജയോത്സവം കൺവീനർ സി ലക്ഷ്മിഭായ് നന്ദിയും രേഖപ്പെടുത്തി.