Thamarassery: Thamarassery Excise Range Office ൽ Kozhikode EI&IB പ്രിവന്റിവ് ഓഫീസർ സുരേഷ് ബാബു നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രി 9.15 മണിക്ക് എക്സൈസ് ഇൻസ്പെക്ടർ തമ്പി എ ജിയും പാർട്ടിയും ചേർന്ന് താമരശ്ശേരിക്ക് സമീപം പെരുമ്പള്ളി ചമൽ സ്കൂട്ടറിൽ കടത്തുകയായിരുന്ന 10 ലിറ്റർ ചാരായം പിടികൂടി.
Thamarassery പൂവൻ മല വീട്ടിൽ രാജൻ (47), ചമൽ കാരപ്പറ്റ വീട്ടിൽ അശോകൻ (56) എന്നിവരെ അബ്കാരി ആക്ട് പ്രകാരം കേസെടുത്ത് അറസ്റ്റു ചെയ്തു. Assistant Excise Inspector Grade പ്രതീഷ് ചന്ദ്രൻ, വനിത CEO ഷിംല, CEO മാരായ ആശിൽദ്, വിപിൻ, ഡ്രൈവർ ഷിതിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
ചാരായം പിടികൂടാനെത്തിയ വനിത എക്സൈസ് ഉദ്യോഗസ്ഥയെ തടഞ്ഞുവെച്ച് കയറ്റം ചെയ്ത് അസഭ്യം പറഞ്ഞയാൾക്കെതിരെ കേസെടുത്തു. Thamarassery ഇന്നലെ രാത്രി ചമൽ അങ്ങാടിയിൽ വെച്ച് 10 ലിറ്റർ ചാരായം സഹിതം പ്രതികളെ പിടികൂടിയ എക്സൈസ് സംഘത്തിൽപ്പെട്ട വനിത സിവിൽ എക്സൈസ് ഓഫിസർ ഷിംലയെ കയ്യേറ്റം ചെയ്ത രാജേഷ് എന്നയാൾക്കെതിരെയാണ് പോലീസ് കേസെടുത്തത്.സ്കൂട്ടറിൽ ചാരായം കടത്തിയ പ്രതികളായ അശോകൻ, രാജൻ എന്നിവരെ എക്സൈസ് വാഹനത്തിൽ കയറ്റുന്ന സമയത്തായിരുന്നു ഇതിനു മുമ്പേ തന്നെ സ്ഥലത്ത് പ്രശ്നങ്ങൾ ഉണ്ടാക്കിയ പ്രതി ഷിംലയെ കയ്യേറ്റം ചെയ്തത്. Thamarassery താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ ഷിംല Thamarassery പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് പോലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.