mothers-puja

മാതൃപൂജ

hop thamarassery poster

Thamarassery: തിരുവാതിര ആഘോഷത്തിന്റെ ഭാഗമായി പഴശ്ശിരാജാ വിദ്യാമന്ദിരം, താമരശ്ശേരിയിലെ വിദ്യാർത്ഥികളും അമ്മമാരും പങ്കെടുത്ത മാതൃപൂജ രാവിലെ 10 മണിക്ക് സ്കൂളിൽ നടന്നു. ബി.വി.എൻ ജില്ലാ ഭാരവാഹിയായ നീലേശ്വരം ഭാസ്കരൻ മാസ്റ്റർ പൂജക്ക്‌ നേതൃത്വം നൽകി. തിരുവാതിരയുടെ പ്രധാന്യത്തെക്കുറിച്ചും, കുടുംബസങ്കല്പത്തിൽ തിരുവാതിരയുടെ മാഹാത്മ്യത്തെകുറിച്ചും മാഷ് അമ്മമാരോട് പറഞ്ഞു. ഊഷ്മളമായ കുടുംബത്തിൽ അമ്മ, അച്ഛൻ, മുത്തശ്ശി, മക്കൾ എന്നിവരുടെ വ്യത്യസ്ത കടമകളെ കുറിച്ചും മാഷ് പറയുകയുണ്ടായി. ആധുനിക വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഇത്തരം ചടങ്ങുകളുടെ പ്രാധാന്യം നാം തിരിച്ചറിയേണ്ടതുണ്ട്. ചടങ്ങിൽ പ്രധാനദ്ധ്യാപകൻ ശ്രീ ശശീന്ദ്രൻ മാഷ്,സ്കൂൾ മാനേജർ ശ്രീ അരവിന്ദൻ,സമിതി അംഗം ശ്രീ സുരേഷ്,അധ്യാപകർ എന്നിവരും പങ്കെടുത്തു. തുടർന്ന് അമ്മമാരും അധ്യാപകരും കുട്ടികളും പങ്കെടുത്ത മെഗാതിരുവാതിരയും നടന്നു.

weddingvia 1st banner
Oldsnew-Display-Change-Discount
Oldsnew Iphone 13 Pro 256 GB

test