Mukkam: വീട്ടുകാർ ബന്ധുവീട്ടിൽ സൽക്കാരത്തിന് പോയ സമയത്ത് ഓടിളക്കി വീട്ടിൽ കയറി വൻ മോഷണം. കാരശ്ശേരി കുമാരനെല്ലൂർ കൂടങ്ങര മുക്കിലെ ഷറീനയുടെ വീട്ടിലാണ് ശനിയാഴ്ച രാത്രി എട്ടിനും 10നും ഇടയിൽ മോഷണം നടന്നത്. 30 പവനോളം സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടു.
ഷറീനയുടെ മകളുടെ സ്വർണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. അലമാരക്കടിയിൽ പെട്ടികളിലായി സൂക്ഷിച്ചതായിരുന്നു ആഭരണങ്ങൾ. വീട്ടിലെ അലമാര ഉൾപ്പെടെ വാരിവലിച്ചിട്ട നിലയിലായിരുന്നു. സൽക്കാരത്തിന് പോയി മടങ്ങിയെത്തിയ കുടുംബം വീട്ടിലെ വാതിൽ അകത്തുനിന്ന് പൂട്ടിയത് ശ്രദ്ധയിൽപെട്ടതോടെ നടത്തിയ പരിശോധനയിലാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. ഉടനെ മുക്കം പൊലീസിൽ വിവരമറിയിച്ചു. Thamarassery DySP സുഷീർ, Mukkam Inspector എസ്. അൻഷാദ് എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി.
Mukkam: A major burglary took place when the residents were away visiting relatives. The incident occurred on Saturday night between 8 PM and 10 PM at the house of Shareena in Koodangara Mukkam, Kumaraneloor, Karassery. Around 30 sovereigns of gold jewelry were stolen.
The stolen jewelry belonged to Shareena’s daughter and was kept in boxes under the cupboard. The house was found ransacked, with cupboards and storage spaces forcibly opened. Upon returning home, the family noticed that the door was locked from the inside. Upon further inspection, they realized a burglary had taken place and immediately informed the Mukkam police. Thamarassery DySP Sushir and Mukkam Inspector S. Anshad arrived at the scene for an inspection. A dog squad and fingerprint experts were also called in for further investigation.