mukkam-incident-mother-and-son-remanded-for-attacking-police-officers

Mukkam പോലീസുകാരെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം; ഉമ്മയും മകനും റിമാൻഡിൽ

hop thamarassery poster

Mukkam: കാർ മോഷണക്കേസിൽ പ്രതിയായ മകനെ പിടികൂടാനെത്തിയ പോലീസുകാരെ കത്തികൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഉമ്മയെയും മകനെയും റിമാൻഡുചെയ്തു. നെല്ലിക്കാപ്പറമ്പ് തടത്തിൽ കോളനിക്കു സമീപം അയനിക്കുന്നുമ്മൽ അർഷാദ് (28), ഉമ്മയായ കദീജ (56) എന്നിവരെയാണ് താമരശ്ശേരി ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്) റിമാൻഡുചെയ്തത്.

അർഷാദിനെ കോഴിക്കോട് ജില്ലാ ജയിലിലേക്കും കദീജയെ മാനന്തവാടി വനിതാ ജയിലിലേക്കും കൊണ്ടുപോയി. വ്യാഴാഴ്ച വൈകീട്ട് മുന്നേകാലോടെ കാരശ്ശേരി വലിയപറമ്പിലാണ് സംഭവം. വയനാട് SP യുടെ സ്പെഷ്യൽ സ്ക്വാഡിലെ CPO മാരായ ഷാലു, നൗഫൽ എന്നിവർക്കാണ് വെട്ടേറ്റത്. കാർ മോഷണക്കേസിൽ പ്രതിയായ അർഷാദിനെ പിടികൂടാനെത്തിയ പോലീസുകാരെ കദീജ കത്തികൊണ്ട് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.

ബുധനാഴ്ച MDMA യുമായി തിരുവമ്പാടി പോലീസ് പിടികൂടിയ അഫ്സലിന്റെ സഹോദരനാണ് അർഷാദ്. അഫ്സലും കോഴിക്കോട് ജയിലിൽ റിമാൻഡിലാണ്. മുന്നറിയിപ്പൊന്നും നൽകാതെ വീട്ടിൽ വന്ന് മകനെ പിടികൂടാൻ ശ്രമിച്ചതുകൊണ്ടാണ് പോലീസുകാരെ കത്തികൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചതെന്ന് അർഷാദിന്റെ ഉമ്മ കദീജ. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും മകനെ രക്ഷിക്കാൻ ശ്രമിക്കുക മാത്രമാണ് ചെയ്തത്. അറസ്റ്റുചെയ്ത് ആരോഗ്യ പരിശോധനയ്ക്കായി ആശുപത്രിയിലെത്തിച്ചപ്പോഴാണ് പോലീസുകാരോട് ഇവർ തന്റെ ‘നിരപരാധിത്വവാദം’ അവതരിപ്പിച്ചത്. മറ്റൊരു മോഷണക്കേസിൽ അർഷാദിന്റെ ബന്ധം സംശയിച്ച് തിരുവമ്പാടി പോലീസ് കഴിഞ്ഞ ദിവസം ഇയാളുടെ വീട്ടിൽ പരിശോധനയ്ക്കെത്തിയിരുന്നു.

 

 


In Mukkam, a mother and her son were remanded for attacking police officers with a knife. The police had come to arrest the son, Arshad (28), in a car theft case when his mother Kadeeja (56) intervened and injured two officers. Both were remanded by the Thamarassery court—Arshad to Kozhikode jail and Kadeeja to Mananthavady women’s jail. The family claims the police arrived without warning, and the mother acted in defense of her son. Arshad is also the brother of Afsal, who is in remand for an MDMA case.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test