Mukkam: മുക്കം നഗര സഭ കേരളോത്സവത്തിന്റെ വോളിബോൾ മത്സരം കാണാൻ രാത്രിയിലും തടിച്ചു കൂടിയത് നൂറു കണക്കിന് ആളുകൾ.
മുത്തേരി സ്പോർട്സ് അക്കാഡമി ഫ്ലഡ്ലിറ്റ് ഗ്രൗണ്ടിലാണ് മത്സരം നടന്നത്. തീർത്തും പ്രാദേശിക ടീമുകളായിട്ടും മികച്ച താരങ്ങൾ അണി നിരന്നതും, സംഘാടന മികവും മത്സരത്തെ ആവേശകരമാക്കി. ഫൈനലിൽ യുവധാര തെച്ച്യാടിനെ പരാജയപ്പെടുത്തി മുത്തേരി സ്പോർട്സ് അക്കാഡമി ജേതാക്കളായി. നഗര സഭ ചെയർമാൻ പി ടി ബാബു വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു.