Mukkam: മകന്റെ മരണം ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും ആരോപിച്ച് മാതാവ് രംഗത്ത്. മുക്കം അഗസ്ത്യന്‍മുഴി തടപ്പറമ്പിലെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അനന്ദു(30) വിന്റെ മരണം കൊലപാതമാണെന്ന പരാതിയുമായാണ് അമ്മ സതി രംഗത്തെത്തിയത്.
മൂത്തമകനും തന്റെ സഹോദരനും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്നും സതി ആരോപിച്ചു. കഴിഞ്ഞ മാര്‍ച്ച് 15നാണ് അനന്ദുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തില്‍ അടിവസ്ത്രം മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ മകന്‍ ഈ രീതിയില്‍ വസ്ത്രം ധരിക്കാറില്ലെന്ന് അവര്‍ പറഞ്ഞു. തന്റെ പേരിലുള്ള വീടും സ്ഥലവും അനന്ദുവിന്റെ കൈവശമുള്ള പണവുമുള്‍പ്പെടെ കൈവശപ്പെടുത്താനാണ് കൃത്യം നടത്തിയതെന്നും അവർ മുക്കത്ത് വാർത്ത സമ്മേളനത്തിൽ പറഞ്ഞു. മകന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് തനിക്ക് ലഭിച്ചിട്ടില്ലന്നും ഇവര്‍ ആരോപിച്ചു.
Mukkam: A mother has come forward alleging that her son’s death was not a suicide but a murder. Sathi, the mother of Anandu (30), who was found dead inside his house in Agasthyanmuzhi, Thadapparambu, Mukkam, has accused her elder son and her brother of being behind the murder.
Anandu was found dead on March 15. His body was discovered wearing only undergarments, which Sathi claims is unusual as he never slept in such attire. She alleged that the murder was committed to take possession of her property, land, and the money Anandu had.
She also stated in a press conference in Mukkam that she has not yet received her son’s post-mortem report.