Narikkuni, സ്ഥാപനത്തിൽ മണി ട്രാൻസ്ഫർ ചെയ്യാനായി ഏൽപ്പിച്ച തുകയിൽ കള്ളനോട്ട്. താമരശ്ശേരി സ്വദേശികൾ അടക്കം 4 പേർ പിടിയിൽ

HOP UAE VISA FROM 7300 INR - BANNER
Koduvally: Narikkuni, സ്ഥാപനത്തിൽ മണി ട്രാൻസ്ഫർ ചെയ്യാനായി ഏൽപ്പിച്ച തുകയിൽ കള്ളനോട്ട് കണ്ടെത്തിയ സംഭവത്തിൽ 4 പേരെ പോലീസ് അറസ്റ്റു ചെയ്തു.
താമരശ്ശേരി കത്തറമ്മൽ സ്വദേശി മുർഷിദ്, മണ്ണാർക്കാട് സ്വദേശിനി ഹുസ്ന, കൊടുവള്ളി ആവിലോറ സ്വദേശി മുഹമ്മദ് ഷഫീഖ്, താമരശ്ശേരി കുടുക്കിൽ ഉമ്മരം അമ്പായക്കുന്ന് മുഹമ്മദ് ഇയാസ് എന്നിവരെയാണ് അറസ്റ്റു ചെയ്തത്. സംഘത്തിൽപ്പെട്ട മറ്റു പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.
കൊടുവള്ളി പോലീസ് സ്റ്റേഷൻ പരിധിയിലെ നരിക്കുനി ടൗണിൽ മൊബൈൽ ഹബ് എന്ന കടയിൽ ട്രാൻസ്ഫർ ചെയ്യാനയി യുവതി കൊടുത്തു വിട്ട 500 രൂപയുടെ 30 നോട്ടുകളിലാണ് 14 കള്ളനോട്ടുകൾ കണ്ടെത്തിയത്.
weddingvia 1st banner
HOP UAE VISIT VISA 2
HOP UAE 5 YEAR VISA

test