Narikkuni, five-year-old girl molested accused gets rigorous imprisonment and fine image

Narikkuni, അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിക്ക് കഠിന തടവും പിഴയും

hop thamarassery poster

Narikkuni: കളിക്കുന്നതിനിടയിൽ എടുത്തു കൊണ്ടു പോയി അഞ്ചു വയസ്സുള്ള പെൺ കുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിക്ക് 20 കൊല്ലം കഠിന തടവും 2,80,000 പിഴയും ശിക്ഷ.

Narikkuni വരിങ്ങലോറമ്മേൽ ദിനേശനെയാണ് (50) കോഴിക്കോട് അതിവേഗ പോക്‌സോ കോടതി ജഡ്ജി രാജീവ് ജയരാജ് ശിക്ഷിച്ചത്. വിവിധ വകുപ്പുകളിൽ മൊത്തം 57 വർഷം കഠിന തടവും പിഴയും വിധിച്ചെങ്കിലും തടവ് ഒന്നിച്ചനുഭവിച്ചാൽ മതി. പിഴ സംഖ്യയിൽ നിന്ന് 200000 രൂപ പെൺ കുട്ടിക്ക് നൽകാനും കോടതി നിർദ്ദേശിച്ചു. പിഴ അടച്ചില്ലെങ്കിൽ രണ്ടു വർഷവും 10 മാസവും കൂടി തടവ് അനുഭവിക്കണം. പ്രോസിക്യൂഷനു വേണ്ടി പ്രോസിക്യൂട്ടർ അഡ്വ.ആർ.എൻ. രഞ്ജിത്ത് ഹാജരായി.

കൊടുവള്ളി പൊലീസ് ഇൻസ്പെക്ടർ എം.പി രാജേഷ് കുറ്റപത്രം സമർപ്പിച്ച കേസിൽ എ.എസ്.ഐ സജീവൻ, എസ്.സി.പി.ഒമാരായ റഹിം, ലേഖ എന്നിവർ അന്വേഷിച്ചു. സിവിൽ പൊലീസ് ഓഫിസർമാരായ വി.സി. സിന്ധു, എം.സി. ബിജു എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.

weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test