Swadikhali Shihab Thangal. image

Narikkuni, മഹല്ലുകൾ സമൂഹ ഐക്യത്തിന്റെ കേന്ദ്രങ്ങളായി വളരണം: സ്വാദിഖലി ശിഹാബ് തങ്ങൾ.

hop thamarassery poster
Narikkuni: മഹല്ലുകൾ സമൂഹ ഐക്യത്തിന്റെ കേന്ദ്രങ്ങളായി വളരണമെന്ന്  പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
അനൈക്യമുള്ള ഒരു സമൂഹത്തിന് വളരാൻ സാധിക്കില്ല. വിട്ട് വീഴ്ച ചെയ്തു കൊണ്ടും കൊടുത്തുമാണ് കേരളീയ സമൂഹം വളർന്നു വന്നത്. മത മൈത്രിയിലൂടെയാണ് വിദ്വേഷ പ്രചരണത്തെ നമ്മൾ തോൽപ്പിക്കേണ്ടത്. പ്രവർത്തിക്കാൻ താൽപര്യമുള്ള ഒരു സമൂഹം വിജയിക്കുക തന്നെ ചെയ്യും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒന്നര നൂറ്റാണ്ട് പഴക്കമുള്ള വീര്യമ്പ്രം ജുമാ മസ്ജിദിന്റെ നവീകരിച്ച കെട്ടിടം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹല്ല് പ്രസിഡന്റ് പി.സി. ഹുസ്സൈൻ ഹാജി അധ്യക്ഷത വഹിച്ചു. ജന: സിക്രട്ടറി ടി.പി. മുഹമ്മദ് മാസ്റ്റർ റിപ്പോർട്ട് അവതരിപ്പിച്ചു. നരിക്കുനി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജൗഹർ പൂമംഗലം, കെ.കെ. ഇബ്രാഹിം മുസ്ല്യാർ, അബ്ദു റസാഖ് ബുസ്താനി, ഉണ്ണികുളം പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ. അബ്ദുളള മാസ്റ്റർ, കെ.പി. ഇബ്രാഹിം ഫൈസി, മുഹമ്മദ് മുസ്ലിയാർ പനൂർ, ടി.വി.അബ്ദുസമദ് ഫൈസി, അബ്ദു റസാഖ് ദാരിമി പൂനൂർ, പി.പി.ഉബൈദുള്ള ഫൈസി, സി.പി. തറുവെയ്ക്കുട്ടി മാസ്റ്റർ, ആലി ഹാജി, ബഷീർ ഹാജി ആശംസാ പ്രസംഗം നടത്തി.
മഹല്ല് സെക്രട്ടറി കെ.അബ്ദുൽ ലത്തീഫ് സ്വാഗതവും, വി കെ.മുഹമ്മദ് റഷീദ് നന്ദിയും പറഞ്ഞു.
i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test