Narikkuni: പന്നിക്കോട്ടൂർ തോൽപ്പാറയിൽ രാജന്റെ മകൻ നിധിൻ രാജ് (25) മരണപ്പെട്ടു.
ഇന്നലെ രാവിലെ പുല്ലരിയാൻ പോയ നിധിൻ ഉച്ച ഭക്ഷണം കഴിക്കാനായി വരാത്തതിനെ തുടർന്ന് മകനെയും തിരഞ്ഞു പിതാവ് രാജൻ പോയിരുന്നു അരിവാളും കണ്ടെത്തിയെങ്കിലും നിധിനെ കണ്ടിരുന്നില്ല. തുടർന്ന് നാട്ടുകാരെയും, പോലീസിലും
വിവരം അറിയിക്കുകയും രാത്രി പന്ത്രണ്ട് മണിവരെ നടത്തിയ തെരച്ചിലിൽ നിധിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പിന്നീട് തെരച്ചിൽ അവസാനിച്ച് ഇന്ന് രാവിലെ നടത്തിയ തെരച്ചിലിൽ വീടിൻ്റെ ഒരു കിലോ മീറ്റർ അകലെയുള്ള പറമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
കൊടുവള്ളി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം Kozhikode മെഡിക്കൽ കോളേജിലേക്ക് മാറ്റി.