Ekarool: നേരിന്റെ കൊടി പിടിക്കാം എന്ന പ്രമേയത്തില്‍ നടന്നു വരുന്ന SKSSF മെംബര്‍ഷിപ്പ് ക്യാംപയിന്റെ ഭാഗമായി സംഘടിപ്പിച്ച Thamarassery മേഖല കൗണ്‍സില്‍ മീറ്റ് കോരങ്ങാട് മുഹമ്മദ് ഹാദി മുഹമ്മദ് ഹാഷിർ നഗറിൽ നടന്നു.
കുട്ടമ്പൂർ ദാറുൽ ഹിദായ പ്രിൻസിപ്പാൾ ഇബ്രാഹിം ഫൈസി ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് അബ്ദുല്‍ വാഹിദ് അണ്ടോണ അധ്യക്ഷനായിരുന്നു. ഹാരിസ് മുസ്‌ലിയാർ തലയാട് പ്രാർത്ഥന നിർവഹിച്ചു. SKSSF ജില്ലാ ട്രഷറർ ഫൈസൽ ഫൈസി മടവൂർ മുഖ്യ പ്രഭാഷണം നടത്തി. SKSSF ജില്ലാ ഓര്‍ഗനൈസിങ് സെക്രട്ടറി സയ്യിദ് മുഹമ്മദ് മിര്‍ബാത്ത് ജമലുല്ലൈലി, കോരങ്ങാട് മഹല്ല് പ്രസിഡണ്ട് പി എ അബ്ദുസ്സമദ് ഹാജി, എം ടി ആലി ഹാജി, മിദ്‌ലാജ് അലി കോരങ്ങാട, അഷ്‌റഫ് മാസ്റ്റർ അണ്ടോണ, മുനീര്‍ അഹമ്മദ്, അബ്ദുള്ള മാസ്റ്റർ നെരോത്ത് തുടങ്ങിയവര്‍ സംസാരിച്ചു. റിട്ടേണിങ് ഓഫീസര്‍ ഫൈസൽ ഫൈസി മടവൂർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
2024-26 വര്‍ഷത്തേക്കുള്ള ഭാരവാഹികളായി പ്രസിഡന്റായി ഉനൈസ് റഹ്മാനി മഠത്തും പൊയിൽ വൈസ് പ്രസിഡന്ന്റുമാരായി അനസ് ഇയ്യാട്, ഷാമിൽ മഠത്തും പൊയിൽ, ഷംസീർ ആവേലം എന്നിവരെയും ജനറൽ സെക്രട്ടറിയായി സലാം കോരങ്ങാട്, ജോയിന്റ് സെക്രട്ടറിമാരായി അലി അക്‌ബർ ഇയ്യാട്, ഫള്ലു റഹ്മാൻ ഫൈസി തലയാട്,
രിസാൽ പരപ്പൻ പൊയിൽ എന്നിവരെയും ട്രഷററായി ഫാസിൽ കോളിക്കൽ,
വർക്കിംഗ് സെക്രട്ടറിയായി ഫുആദ് വള്ളിയോത്തിനെയും തെരെഞ്ഞെടുത്തു .
സെക്ടറിയേറ്റ് അംഗങ്ങളായി വാഹിദ് അണ്ടോണ, സൈനുൽ ആബിദീൻ തങ്ങൾ കോളിക്കൽ, നദീറലി തച്ചംപൊയിൽ, ശമ്മാസ് അണ്ടോണ, ഫാസലുറഹ്മാൻ കട്ടിപ്പാറ,
റബീഹ് ഫൈസി വള്ളിയോത്ത്, ഷിബിലി കപ്പുറം, സിയാദ് മഠത്തും പൊയിൽ, ഫഹദ് ഇയ്യാട്, റിയാസ് കോരങ്ങാട്, സുഹൈർ മെയ്തടം എന്നിവരെയും തെരെഞ്ഞെടുത്തു. യോഗത്തിൽ സലാം കോരങ്ങാട് സ്വാഗതവും ഉനൈസ് റഹ്മാനി നന്ദിയും പറഞ്ഞു.