ninth-grade-girl-gave-birth-in-idukki-14-year-old-boy-booked-under-pocso-act

Idukki യില്‍ ഒന്‍പതാം ക്ലാസുകാരി പ്രസവിച്ചു;പതിനാലുകാരന് പോക്‌സോ വകുപ്പ് പ്രകാരം കേസ്

hop thamarassery poster

Thodupuzha: ഇടുക്കിയില്‍ ഒന്‍പതാം ക്ലാസുകാരി കുഞ്ഞിന് ജന്മം നല്‍കി. ഇടുക്കി ഹൈറേഞ്ചിലാണ് സംഭവം. ബന്ധുവായ പതിനാലുകാരനില്‍ നിന്നാണ് കുട്ടി ഗര്‍ഭം ധരിച്ചത്. വയറുവേദനയെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചത്.

പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും പിരിഞ്ഞു കഴിയുകയായിരുന്നു. അച്ഛനൊപ്പമായിരുന്നു പെണ്‍കുട്ടി താമസിച്ചിരുന്നത്. സ്‌കൂള്‍ അവധിക്കാലത്ത് പെണ്‍കുട്ടി അമ്മയുടെ വീട്ടില്‍ പോയിരുന്നു. അമ്മയുടെ വീടിന് സമീപത്താണ് ബന്ധുവായ കുട്ടിയും താമസിച്ചിരുന്നത്. അവിടെവച്ചാണ് ഇത്തരത്തില്‍ പീഡനമുണ്ടായതെന്നാണ് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞത്.

ആണ്‍കുട്ടിക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസ് എടുത്തതായി പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ശേഷം ഇയാളെ ജുവനൈല്‍ ഹോമിലേക്ക് മാറ്റും.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test