Thamarassery: മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ കുറവ് ഡ്രൈവിങ് ടെസ്റ്റിനെത്തുന്നവർക്ക് ദുരിതമാകുന്നു. Koduvally ജോ.ആർ.ടി ഓഫിസിൽ പ്രധാന തസ്തികയിൽ ആളില്ലാത്തതിനാൽ ഇതിന് കീഴിലുള്ള Thamarassery, മുക്കം ഉൾപ്പെടെ ഗ്രൗണ്ടുകളിൽ ടെസ്റ്റിനെത്തുന്നവർ മണിക്കൂറുകൾ കാത്തിരിക്കേണ്ട സ്ഥിതിയാണ്. പലരും രാവിലെ ആറരക്ക് തന്നെ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിൽ എത്തുന്നുണ്ട്.
എന്നാൽ, 8.30ന് ആരംഭിക്കേണ്ട ഡ്രൈവിങ് ടെസ്റ്റ് 12 മണിയായിട്ടും പലപ്പോഴും ആരംഭിക്കാത്ത സ്ഥിതിയാണ്. ഇതോടെ പിഞ്ചുകുഞ്ഞുങ്ങളെ വീടുകളിൽ നിർത്തി വരുന്ന സ്ത്രീകൾ ഉൾപ്പെടെ നിരവധി പേരാണ് പ്രയാസത്തിലാകുന്നത്. രണ്ടുമാസത്തിലേറെയായി ആർ.ടി.ഒ ഓഫിസിനു കീഴിലുള്ള മിക്ക ടെസ്റ്റ് ഗ്രൗണ്ടുകളിലെയും അവസ്ഥ ഇതാണ്. അതേസമയം കൊടുവള്ളിയിൽ മാസങ്ങളായി ജോ.ആർ.ടി.ഒയുടെ കസേര ഒഴിഞ്ഞുകിടക്കുകയാണ്.