Omassery ആയുർവ്വേദ ആശുപത്രി: കെട്ടിടോൽഘാടനവും യാത്രയയപ്പും

hop thamarassery poster
Omassery: പത്ത്‌ ലക്ഷം രൂപ ചെലവഴിച്ച്‌ നവീകരിച്ച Omassery ഗ്രാമപഞ്ചായത്ത്‌ ഗവ:ആയുർവ്വേദ ഡിസ്‌പെൻസറി(കൂടത്തായ്‌) ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെ.കരുണാകരൻ മാസ്റ്റർ ഉൽഘാടനം ചെയ്തു. വൈസ്‌ പ്രസിഡണ്ട്‌ ഫാത്വിമ അബു അദ്ധ്യക്ഷത വഹിച്ചു. മാനസികാരോഗ്യ പദ്ധതിയായ ‘ഹർഷം’ ജില്ലാ പഞ്ചായത്ത്‌ മെമ്പർ നാസർ എസ്റ്റേറ്റ്‌ മുക്ക്‌ ഉൽഘാടനം ചെയ്തു.
പഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി,ക്ഷേമകാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർ പേഴ്സൺ സീനത്ത്‌ തട്ടാഞ്ചേരി, പി.പി.കുഞ്ഞായിൻ, വി.കെ.ഇമ്പിച്ചിമോയി, ടി.ടി.മനോജ്‌, പഞ്ചായത്തംഗങ്ങളായ എം.ഷീജ ബാബു, എം.ഷീല, മെഡിക്കൽ ഓഫീസർ ഡോ:വി.പി.ഗീത, ഡോ:പി.അനഘ, എ.കെ.കാതിരി ഹാജി, കെ.പി.അയമ്മദ്‌ കുട്ടി മാസ്റ്റർ, ഒ.പി.അബ്ദുൽ റഹ്മാൻ, പി.സി. മോയിൻ കുട്ടി, സി.കെ.കുട്ടി ഹസ്സൻ, കെ.കെ.ഹുസൈൻ എന്നിവർ പ്രസംഗിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ പി.കെ.ഗംഗാധരൻ സ്വാഗതവും സി. ബിജി നന്ദിയും പറഞ്ഞു.
മൂന്ന് വർഷത്തെ സ്തുത്യർഹമായ സേവനത്തിനു ശേഷം ചീഫ്‌ മെഡിക്കൽ ഓഫീസറായി പ്രമോഷനോടെ തൃശൂരിലേക്ക്‌ സ്ഥലം മാറിപ്പോവുന്ന മെഡിക്കൽ ഓഫീസർ ഡോ:വി.പി.ഗീതക്ക്‌ ചടങ്ങിൽ വെച്ച്‌ ഹൃദ്യമായ യാത്രയയപ്പ്‌ നൽകി. പഞ്ചായത്തംഗങ്ങളായ എം.എം.രാധാമണി ടീച്ചർ, ഒ.പി.സുഹറ, സി.എ.ആയിഷ ടീച്ചർ, ഡി.ഉഷാദേവി ടീച്ചർ, വിവിധ സംഘടനാ പ്രതിനിധികളായ പി.പി.കുഞ്ഞമ്മദ്‌, കെ.വി.ഷാജി, കെ.കെ.മുജീബ്‌, പി.പി.ജുബൈർ, സത്താർ പുറായിൽ, സനൽ കുമാർ എന്നിവർ സംസാരിച്ചു. ‘ഹർഷം’ പദ്ധതിയുടെ ഭാഗമായി മാനസികാരോഗ്യം നിലനിർത്തുന്നതിനുള്ള വിദഗ്ദ ചികിൽസ എല്ലാ മാസവും രണ്ടാമത്തെയും നാലാമത്തെയും തിങ്കളാഴ്ചകളിൽ രാവിലെ 9 മണി മുതൽ 2 മണി വരെ ആയുർവ്വേദ ആശുപത്രിയിൽ ലഭ്യമായിരിക്കുമെന്ന് പഞ്ചായത്തധികൃതർ അറിയിച്ചു.

 

 


A newly renovated Government Ayurvedic Dispensary in Koodathai, under Omassery Grama Panchayat, was inaugurated by Panchayat President K. Karunakaran Master. The renovation cost ₹10 lakhs. The mental health initiative ‘Harsham’ was also launched, with treatments scheduled on the 2nd and 4th Mondays each month.

A farewell was given to Dr. V.P. Geetha, who was promoted and transferred to Thrissur after three years of dedicated service. The event saw participation from panchayat members and local leaders, who praised the improvements and emphasized the importance of accessible healthcare.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test