Omassery distributed cattle children to the women of 140 families. image

Omassery 140 കുടുംബങ്ങളിലെ വനിതകൾക്ക്‌ പോത്തു കുട്ടികൾ വിതരണം ചെയ്തു.

hop thamarassery poster

Omassery: 2023-24 വാർഷിക പദ്ധതിയിലുൾപ്പെടുത്തി ഓമശ്ശേരി പഞ്ചായത്തിൽ 140 കുടുംബങ്ങളിലെ വനിതകൾക്ക്‌ പോത്തു കുട്ടികളെ വിതരണം ചെയ്തു. 19 വാർഡുകളിൽ നിന്ന് ലഭിച്ച അപേക്ഷകരിൽ നിന്നാണ്‌ ഗുണഭോക്താക്കളെ തെരഞ്ഞെടുത്തത്‌.

പതിനൊന്ന് ലക്ഷത്തി ഇരുപതിനായിരം രൂപ പഞ്ചായത്തിന്റെ ജനറൽ വികസന ഫണ്ടും പതിനൊന്ന് ലക്ഷത്തി ഇരുപതിനായിരം രൂപ ഗുണഭോക്തൃ വിഹിതവുമുൾപ്പടെ 22 ലക്ഷത്തി നാൽപതിനായിരം രൂപ ചെലവഴിച്ചാണ്‌ പദ്ധതി നടപ്പിലാക്കിയത്‌. എട്ടായിരം രൂപയാണ്‌ ഗുണഭോക്തൃ വിഹിതമായി ഓരോ ഗുണഭോക്താവിൽ നിന്നും ഈടാക്കിയത്‌. 16000 രൂപയുടെ പോത്തു കുട്ടിയെയാണ്‌ ഗുണ ഭോക്താക്കൾക്ക്‌ വിതരണം ചെയ്യുന്നത്‌‌. ഒരെണ്ണത്തിന്‌ 910 രൂപ വീതം ഗുണഭോക്താക്കൾ പ്രീമിയം അടച്ച്‌ 140 പോത്തു കുട്ടികളേയും ഇൻഷൂറൻസ്‌ ചെയ്താണ്‌ നൽകുന്നത്‌.

ഒരു വർഷം കാലാവധിയിലാണ്‌ ഇൻഷൂറൻസ്‌ രജിസ്ട്രേഷൻ‌. ഇക്കാലയളവിൽ പോത്തു കുട്ടിക്ക്‌ ജീവഹാനി സംഭവിച്ചാൽ മതിയായ രേഖകൾ സമർപ്പിക്കുന്ന മുറക്ക്‌ 16000 രൂപ ഗുണഭോക്താക്കൾക്ക്‌ മടക്കി ലഭിക്കും.

Omassery വെറ്ററിനറി ഡിസ്പെൻസറി പരിസരത്ത്‌ നടന്ന പഞ്ചായത്ത് തല വിതരണോൽഘാടനം പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.അബ്ദുൽ നാസർ നിർവ്വഹിച്ചു. വൈസ്‌ പ്രസിഡണ്ട്‌ ഫാത്വിമ അബു അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി പദ്ധതി വിശദീകരിച്ചു. ക്ഷേമ കാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർപേഴ്സൺ സീനത്ത്‌ തട്ടാഞ്ചേരി, പഞ്ചായത്തംഗങ്ങളായ എം.എം.രാധാമണി ടീച്ചർ, സൈനുദ്ദീൻ കൊളത്തക്കര, ഒ.പി.സുഹറ, എം.ഷീജ ബാബു, പി.കെ.ഗംഗാധരൻ, പി.ഇബ്രാഹീം ഹാജി, പഞ്ചായത്ത്‌ സെക്രട്ടറി എം.പി.മുഹമ്മദ്‌ ലുഖ്‌മാൻ, വെറ്ററിനറി സർജനും പദ്ധതിയുടെ നിർവ്വഹണ ഉദ്യോഗസ്ഥയുമായ ഡോ:കെ.വി.ജയശ്രീ, ലൈവ്‌ സ്റ്റോക്‌ ഇൻസ്പെക്ടർ ശ്രീജ എന്നിവർ സംസാരിച്ചു.

weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test