Omassery: വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ വാർഡിലെ വിദ്യാർത്ഥി പ്രതിഭകളെ ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പതിനേഴാം വാർഡ് (മങ്ങാട് ഈസ്റ്റ്) ഗ്രാമസഭയിൽ ഉപഹാരം നൽകി അനുമോദിച്ചു. 2025-26 വാർഷിക പദ്ധതിയിലുൾപ്പെടുത്തി നടപ്പിലാക്കുന്ന പദ്ധതികളുടെ വാർഡിലെ ഗുണഭോക്തൃ ലിസ്റ്റിന് ഗ്രാമസഭ അന്തിമരൂപം നൽകി. 2024-25 വാർഷിക ധനകാര്യ പത്രികയും 2025-26 വാർഷിക പദ്ധതി ഭേദഗതിയും ഗ്രാമസഭ അംഗീകരിച്ചു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് ലഹരി ബോധവൽക്കരണത്തിന്റെ ഭാഗമായി ജൂൺ 26 ന് നടത്തുന്ന 2 മില്യൻ പ്ലഡ്ജിൽ വാർഡിലെ ജനങ്ങളെ സജീവ പങ്കാളികളാക്കുന്നതിന് ഗ്രാമസഭ പദ്ധതികളാവിഷ്കരിച്ചു.
പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി ഗ്രാമസഭ ഉൽഘാടനം ചെയ്തു. വാർഡ് മെമ്പർ ബീന പത്മദാസ് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ.ഗംഗാധരൻ പദ്ധതി വിശദീകരിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ആർ.അമ്പിളി, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് എം.ശ്രുതി എന്നിവർ ക്ലാസ്സെടുത്തു. പഞ്ചായത്തംഗം കെ.പി.രജിത രമേശ്, വാർഡ് വികസന സമിതി കൺവീനർ കെ.കെ.മനോജ് കുമാർ,പ ട്ടിക വർഗ്ഗ ഉന്നതി ഊരു മൂപ്പൻ പി.ടി.ബാബു, ഗ്രാമസഭ കോ-ഓർഡിനേറ്റർ എ.വി.അജിത്ത്, അങ്കണവാടി വർക്കർ ബിജി ടീച്ചർ എന്നിവർ സംസാരിച്ചു.
At the Omassery Grama Panchayat’s Ward 17 (Mangad East) Grama Sabha, students who excelled in various exams were honored. The Sabha finalized the beneficiary list for the 2025–26 annual projects, approved the 2024–25 financial report, and passed amendments to the new development plan. Plans were also made to actively involve locals in the upcoming anti-drug campaign “2 Million Pledge” on June 26.
The event was inaugurated by Panchayat Development Standing Committee Chairman Yunus Ambalakkandi and chaired by Ward Member Beena Padmadas. Various officials and community members participated and spoke at the event.