Thamarassery, പള്ളിപ്പുറം എ.എൽ.പി സ്കൾ ശതാബ്ദി സമാപനത്തിന് തിരശ്ശീല വീണു.

hop thamarassery poster
Thamarassery: തൻ്റെ കലാസപര്യക്ക് സഹായകമായ അക്ഷര വെളിച്ചം പകർന്നു കിട്ടിയ സരസ്വതീ ക്ഷേത്രമാണ് പള്ളിപ്പുറം എ.എൽപി സ്കൂളെന്ന് പ്രശസ്ത സിനിമ സംവിധായകൻ ഹരിഹരൻ പറഞ്ഞു. തൻ്റെ കലാപരമായ സിദ്ധികളെ അടിസ്ഥാനപരമായി വളർത്തിയെടുക്കുന്നതിൽ പള്ളിപ്പുറം എ.എൽ.പി. സ്കൂൾ വഹിച്ച പങ്ക് നിസ്തുലമാണ്. ശതാബ്ദി വർഷത്തിൻ്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാൻ ഈ അവസരം ലഭിച്ചത് അന്നത്തെ അദ്ധ്യാപകരുടെ സഹായം കൊണ്ടായിരുന്നെന്നും തൻ്റെ കലാജീവിതത്തിലെ എല്ലാ അംഗീകാരങ്ങൾക്കും മേലെയുള്ള അപൂർവ്വമായ അവാർഡായി ഈ ധന്യ മുഹൂർത്തത്തെ താൻ കാണുന്നു. ഇത് എക്കാലത്തെയും ഓർമ്മയിൽ സൂക്ഷിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ സ്കൂളിൻ്റെയും, പ്രദേശത്തിൻ്റെയും കഴിഞ്ഞ നൂറു വർഷത്തെ കഥ പറയുന്ന ”നൂറിനിപ്പുറം” എന്ന പേരിൽ അനിതാബ് സംവിധാനം ചെയ്ത ഡോക്യുമെൻ്ററിയുടെ പ്രകാശനം പ്രമുഖ പ്രാസംഗികനും കവിയുമായ ഡോ:പിയൂഷ് നമ്പൂതിരി, നിർവ്വഹിച്ചു.”ശതസ്മൃതി” എന്ന പേരിലുള്ള ശതാബ്ദി സ്മരണികയുടെ പ്രകാശനം താമരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ. അരവിന്ദൻ നിർവ്വഹിച്ചു. സ്കൂൾ മുറ്റത്ത് ഒ.പി. വേലായുധൻ നിർമ്മിച്ച ഗാന്ധി പ്രതിമ ശാന്തകുമാരി ബ്രാഹ്മണിഅമ്മ അനാച്ഛാദനം ചെയ്തു.

പി.ടി.എ.നിർമ്മിച്ച ശതാബ്ദി സ്മാരക കവാടം പ്രസിഡന്റ് പി.വി. മുഹമ്മദ് ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ പങ്കെടുത്ത വിശിഷ്ടകൾക്ക് ഷീജ ശ്രീജ ടീച്ചർ, ഉപഹാരം നൽകി. പ്രമുഖ വ്യക്തികൾക്കായി അജീബ ഷെറിൻ വി.പി.വരച്ച അവരവരുടെ ഛായാചിത്രം ഉസ്മാൻ താമരശ്ശേരി യും, വിതരണം ചെയ്തു എം.വി.യു വേഷ്, ആർഷ ബി.ആർ. വി.കെ.നാഗൻമാസ്റ്റർ, രാജീവൻ തേറ്റാമ്പുറം,വി.പി. ബിജു,,സി.കെ. സിബി, തുടങ്ങിയവർ സംസാരിച്ചു. പ്രവീൺ കെ നമ്പൂതിരി റിപ്പോർട്ട് അവതരിപ്പിച്ചു. ഖദീജ സത്താർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീജ ടീച്ചർ സ്വാഗതവും സത്താർ പള്ളിപ്പുറം, നന്ദിയും പറഞ്ഞു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്കുള ഉപഹാരവും ചടങ്ങിൽ വിതരണം ചെയ്തു. വിദ്യാർത്ഥികളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും വിവിധ കലാപരിപാടികളും, അരങ്ങേറി
weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test