police image

Perambra, ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന പരാതി, അറസ്റ്റ് ചെയ്യാതെ പൊലീസ്

hop thamarassery poster

Perambra: കോഴിക്കോട് പെരുവണ്ണാമൂഴിയില്‍ ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ അധ്യാപകനെ സ്കൂള്‍ മാനേജ്മെന്‍റ് സസ്പെന്‍റ് ചെയ്തു. പതിനഞ്ച് ദിവസത്തേക്കാണ് സസ്പെന്‍ഷന്‍. അതേസമയം പോക്സോ ചുമത്തി കേസെടുത്തിട്ടും അധ്യാപകനെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിക്കെതിരെ പ്രതിഷേധം ശക്തമാണ്

എയ്ഡഡ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാായ പെണ്‍കുട്ടി ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ഈ മാസം 17ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴാണ് അധ്യാപകന്‍ ലൈംഗിക അതിക്രമം നടത്തിയ കാര്യം ഡോക്ടറോട് വെളിപ്പെടുത്തിയത്. ഡോക്ടര്‍ ഇക്കാര്യം പൊലീസിനെ അറിയിക്കുകയായിരുന്നു. ചൈല്‍ഡ് ഹെല്‍പ്പ് ലൈന്‍ പെണ്‍ കുട്ടിയെ കൗണ്‍സിലിംഗിന് വിധേയമാക്കിയ ശേഷം പൊലീസിന് റിപ്പോര്‍ട്ട് നല്‍കി.

തുടര്‍ന്നാണ് പൊലീസ് അധ്യാപകനെതിരെ കേസെടുത്തത്. പൊലീസ് റിപ്പോര്‍ട്ട് കിട്ടിയതോടെ അധ്യാപകനെ കോര്‍പ്പറേറ്റ് മാനേജര്‍ സസ്പെന്‍റ് ചെയ്തു. എന്നാല്‍ പോക്സോ ചുമത്തി കേസെടുത്ത് പത്ത് ദിവസം പിന്നിട്ടിട്ടും അധ്യാപകനെ അറസ്റ്റ് ചെയ്യാത്ത പെരുവണ്ണാമൂഴി പൊലീസിന്‍റെ നടപടിയില്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്. പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ഡിവൈഎഫ് ഐ ആവശ്യപ്പെട്ടു.

പൊലീസ് പ്രതിയെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചാല്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് ചക്കിട്ടപാറ മണ്ഡലം കമ്മറ്റി അറിയിച്ചു. എന്നാല്‍ സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നാണ് പൊലീസിന്‍റെ വിശദീകരണം. തെളിവുകള്‍ പരമാവധി സമാഹരിച്ച ശേഷം അറസ്റ്റുള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്നും പൊലീസ് അറിയിച്ചു

weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test