Perambra മൂന്ന് വാഹനങ്ങൾ അപകടത്തിൽപെട്ട് നാലുപേർക്ക് പരിക്ക്

hop thamarassery poster

Perambra: പേരാമ്പ്ര റോഡ് തച്ചൻ കുന്ന് ടൗണിൽ  മൂന്ന് വാഹനങ്ങൾ അപകടത്തിൽ പെട്ട് ഓട്ടോ ഡ്രൈവറടക്കം നാലുപേർക്ക് പരിക്കേറ്റു. അമിത വേഗതയിൽ എത്തിയ ബസ് ഓട്ടോയിലിടിച്ചു, ഓട്ടോ കാറിലിടിച്ചാണ് അപകടം. ഓട്ടോ യാത്രികരായ രണ്ടു സ്ത്രീകളടക്കം നാലുപേർക്ക് ആണ് പരിക്കേറ്റത്.

ഇന്ന് രാവിലെ 11 ഓടെയായിരുന്നു അപകടം. പേരാമ്പ്രയിൽ നിന്നും പയ്യോളിയിലേക്ക് വരികയായിരുന്ന സുൽത്താന ബസ്സ് എതിരേ വരികയായിരുന്ന ഓട്ടോറിക്ഷയെ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ഓട്ടോ കാറിലിടിച്ചു നിൽക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഓട്ടോറിക്ഷയുടെ മുൻഭാഗം പൂർണമായും തകർന്നു. ബസ്സിൻ്റെ അമിത വേഗതയാണ് അപകടത്തിന് കാരണമായതെന്ന് ദൃക്സ‌ാക്ഷികൾ പറഞ്ഞു.

 

 


Perambra: Four people, including an auto-rickshaw driver and two female passengers, were injured in a three-vehicle collision at Thachan Kunnu town on the Perambra Road. The accident occurred when a speeding bus collided with an auto-rickshaw, which then hit a car.

The incident took place around 11 a.m. today. The Sulthana bus, traveling from Perambra to Payyoli, hit an oncoming auto-rickshaw. Due to the impact, the auto lost control and rammed into a parked car.

Local residents rushed to the spot and took the injured to the hospital. The front part of the auto was completely damaged. Eyewitnesses stated that the high speed of the bus caused the accident.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test