Kunnamangalam, ബസ്സുകളിൽ പോക്കറ്റടി; രണ്ടു പേർ പിടിയിൽ.

hop thamarassery poster
Kunnamangalam: കുന്ദമംഗലത്ത് ബസിൽ പോക്കറ്റ് അടി വ്യാപകം. പ്രതികൾ പിടിയിൽ. താമശ്ശേരി അമ്പായത്തോട് അറയിൽ വീട്ടിൽ ഷമീർ (45), കൽപ്പറ്റ വെങ്ങപ്പള്ളി പിണങ്ങോട് പാറക്കൽ വീട്ടിൽ യൂനുസ് (49) എന്നിവരാണ് പിടിയിലായത്. തിരക്കുള്ള ബസിൽ കയറിയാണ് ഇവർ പണവും സ്വർണവും മോഷ്ടിക്കുന്നത്. കോഴിക്കോട് ജില്ലയിൽ 22 ഓളം പേർ അടങ്ങുന്ന സംഘം പോക്കറ്റ് അടിക്ക് ഇറങ്ങിയെന്ന് പ്രതികൾ ചോദ്യം ചെയ്യലിൽ പോലീസിനോട് പറഞ്ഞു.
കുന്ദമംഗലം, താമരശ്ശേരി, മുക്കം ഈ ഭാഗങ്ങളിലായാണ് ഇവർ പോക്കറ്റടിക്ക് ഇറങ്ങിയത്. പോക്കറ്റടി സംഘത്തിൽ വയനാട്ടിലുള്ളവർ, കോഴിക്കോട് ഉള്ളവരും ഉണ്ട്. രാവിലെ ബസിൽ രണ്ട് പേരായാണ് ഇവർ കയറുക. ഒരാൾ ബാഗുമായും മറ്റെരാൾ ഒന്നും ഇല്ലതെയും. ബാഗ് മറയാക്കി ഇരയുടെ അടുത്ത് ചെന്ന് ബ്ലേഡ് ഉപയോഗിച്ചാണ് കവർച്ച ചെയ്യുന്നത്. പോക്കറ്റടിച്ച പണം കൊണ്ട് പ്രതികൾ കാറും, കടയും ലോട്ടറി കച്ചവടം തുടങ്ങിയവ നടത്തി വരുന്നതായി പോലീസ് പറഞ്ഞു. ഏപ്രിൽ 13 ന് ആണ് സംഭവം നടന്നത്. രാവിലെ ഏഴ് മണിക്ക് തിരക്കുള്ള ബസിൽ കയറും പോക്കറ്റടിച്ച് കഴിഞ്ഞാൽ സംഘം വേഗം ബസിൽ നിന്ന് ഇറങ്ങും. ജോലിക്ക് പോകുന്ന തരത്തിലുള്ള വേഷം ധരിച്ചാണ് പ്രതികൾ പോക്കറ്റടിക്ക് ഇറങ്ങുന്നത്.
പോലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുകൊണ്ടാണ് അന്വേഷണം നടത്തി പ്രതികളെ വലയിലാക്കിയത്. കുന്ദമംഗലം എസ്ഐ സനീത് എസ്ഐ സുരേഷ്, എസ്ഐ ഗിരീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test