Kozhikode: ഇൻസ്റ്റഗ്രാം ബന്ധം സ്ഥാപിച്ച പ്ലസ് ടു വിദ്യാർഥിനിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയും നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുകയും ചെയ്ത യുവാവിനെ അറസ്റ്റ് ചെയ്തു. പയ്യോളി പടിഞ്ഞാറെ മൂപ്പിച്ചതിൽ സ്വദേശി എസ് കെ ഫാസിലാണ് പിടിയിലായത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയതിനും നഗ്നചിത്രങ്ങൾ എടുത്തതിനും പോക്‌സോ വകുപ്പ് ചുമത്തിയാണ് ഇയാളെ പയ്യോളി പോലീസ് അറസ്റ്റ് ചെയ്തത്.
പ്രണയം നടിച്ച് വിവിധ സ്ഥലങ്ങളിൽ കൂട്ടിക്കൊണ്ടുപോയാണ് പീഡിപ്പിച്ചത്. അടുത്തിടെ ഇയാൾ പ്രചരിപ്പിച്ച ചിത്രങ്ങൾ ബന്ധുക്കൾ കണ്ടതോടെയാണ് പീഡന വിവരം പുറത്താകുന്നത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.
Kozhikode: A young man has been arrested for allegedly raping a plus two student with whom he had established a relationship on Instagram and circulating nude pictures. The arrest was made by SK Fasil, a native of Payyoli, who was arrested in the western part of the city.
The Payyoli police have arrested him under the POCSO section for raping a minor girl and taking nude pictures.
He was taken to various places on the pretext of love and raped. The information about the rape came to light when his relatives saw the pictures he had recently circulated. A complaint was then filed with the police.